മത്ര: ഓവർസീസ് കണ്ണൂർ സിറ്റി കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ നടന്ന പ്രഥമ ഫുട്ബാൾ ടൂർ ണമെൻറ് ‘ഒ.കെ.സി.കെ ഫുട്ബാൾ ലീഗ് 2019’ൽ സിറ്റി ഹീറോസ് ജേതാക്കളായി. പെനാൽട്ടി ഷൂട്ടൗട ്ടിലേക്ക് നീണ്ട ഫൈനലിൽ സിറ്റി ബ്ലാസ്റ്റേഴ്സിനെയാണ് പരാജയപ്പെടുത്തിയത്. സിറ്റി ഹീറോസിനും സിറ്റി ബ്ലാസ്റ്റേഴ്സിനും പുറമെ സിറ്റി സ്ട്രൈക്കേഴ്സ്, സിറ്റി വാരിയേഴ്സ് ടീമുകളും ടൂർണമെൻറിൽ മാറ്റുരച്ചു. വിജയികൾക്കുള്ള ട്രോഫി ഒ.കെ.സി.കെ പ്രസിഡൻറ് ഷംസു മാടപ്പുരയിൽനിന്ന് ടീം ക്യാപ്റ്റൻ അഷ്ഫാഖും കോച്ച് നൗഷാദ് കല്ലിങ്കലും ചേർന്ന് ഏറ്റുവാങ്ങി.
വിജയിച്ച ടീമംഗങ്ങൾക്കുള്ള ട്രോഫികൾ ഷുഹൈബ് വാഴക്കുളംകര, ഫൈസൽ മത്ര, ആഷിക് ചാലിയംപുറം, അഹ്ജാസ് എന്നിവർ വിതരണം ചെയ്തു. റണ്ണേഴ്സ് അപ്പിനുള്ള േട്രാഫി ഒ.കെ.സി.കെ ജനറൽ സെക്രട്ടറി ഇർഷാദ് മഠത്തിലിൽനിന്നും ടീം ക്യാപ്റ്റൻ നജാത്തും കോച്ച് റഹീസും ചേർന്ന് ഏറ്റുവാങ്ങി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.