മസ്കത്ത്: ഒാൺലൈൻ, ടെലിഫോൺ തട്ടിപ്പുകൾക്കെതിരെ ബോധവത്കരണ കാമ്പയിൻ ആരംഭിച്ചു. വിവിധ സർക്കാർ, സ്വകാര്യ ഏജൻസികൾ സംയുക്തമായാണ് കാമ്പയിൻ ആരംഭിക്കുന്നത്. തട്ടിപ്പുകളിൽ കുടുങ്ങി പണം നഷ്ടപ്പെടുന്നവരുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിലാണ് കബളിപ്പിക്കപ്പെടരുത് (ഡോൺട് ബി ഡീസീവ്ഡ്) എന്ന തലക്കെട്ടിൽ കാമ്പയിന് തുടക്കമിട്ടതെന്ന് അധികൃതർ വാർത്താസേമ്മളനത്തിൽ അറിയിച്ചു. സാേങ്കതിക, ടെലികമ്യൂണിക്കേഷൻ മേഖലയിലെ പുരോഗതിക്ക് അനുസരിച്ച് തട്ടിപ്പുകാർ പുതിയ രൂപവും മാർഗവും അവലംബിക്കുന്ന സാഹചര്യത്തിൽ കാമ്പയിന് പ്രസക്തിയേറെയാണെന്ന് അധികൃതർ പറഞ്ഞു. വൻതുക ലോട്ടറിയടിച്ചെന്ന് പറഞ്ഞ് വിശ്വസിപ്പിക്കുന്ന തട്ടിപ്പുകാർ ബാങ്ക് അക്കൗണ്ട് വിവരങ്ങളടക്കം കരസ്ഥമാക്കി പണം
തട്ടുന്ന സംഭവങ്ങൾ വർധിക്കുകയാണ്. വ്യാജ പ്രൊമോഷനൽ ഒാഫറുകളിലൂടെ ആളുകളെ കബളിപ്പിക്കുന്ന പ്രവണതയുമുണ്ട്. ഇത് യാഥാർഥ്യമാണെന്ന് വിശ്വസിച്ച് അയക്കുന്ന പണം നഷ്ടപ്പെടുന്നു. തട്ടിപ്പുകാർക്കെതിരെ ജാഗ്രത പുലർത്തേണ്ടതിെൻറ ആവശ്യകതയെ കുറിച്ച് ബോധവത്കരിക്കുകയാണ് കാമ്പയിനിെൻറ ലക്ഷ്യം.
ടെലിഫോൺ വഴിയോ ഇ-മെയിൽ അടക്കം മെേസജുകൾ വഴിയോ ബന്ധപ്പെടുന്നവർക്ക് ഒരു കാരണവശാലും ബാങ്ക് അക്കൗണ്ട് അടക്കം സ്വകാര്യ വിവരങ്ങൾ നൽകരുതെന്നും അധികൃതർ ആവശ്യപ്പെട്ടു. റോയൽ ഒമാൻ പൊലീസ്, ടെലി കമ്യൂണിക്കേഷൻ റെഗുലേറ്ററി അതോറിറ്റി, പബ്ലിക് പ്രോസിക്യൂഷൻ, സെൻട്രൽ ബാങ്ക് ഒാഫ് ഒമാൻ, പബ്ലിക് അതോറിറ്റി ഫോർ റേഡിയോ ആൻഡ് ടി.വി, ഉരീദു, ഒമാൻടെൽ എന്നിവ സംയുക്തമായാണ് കാമ്പയിൻ നടത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.