സലാല: ഒമാനിലെ പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രമായ ദോഫാറിലെ വാദി ദർബാത്തിൽ കാബിനുകൾ മുൻകൂട്ടി ബുക്ക് ചെയ്യുന്നതിനായി പുതിയ ഓൺലൈൻ ബുക്കിങ് സംവിധാനം ഉടൻ നിലവിൽ വരുന്നു. ഇതോടെ വാദി ദർബാത്തിലേക്ക് യാത്ര തിരിക്കുന്ന സഞ്ചാരികൾക്ക് തങ്ങളുടെ യാത്രാ പദ്ധതികൾ കൂടുതൽ എളുപ്പത്തിൽ ആസൂത്രണം ചെയ്യാൻ സാധിക്കും. സന്ദർശകർക്ക് കാബിനുകളുടെ ലഭ്യത പരിശോധിക്കാനും നിരക്കുകൾ മനസ്സിലാക്കാനും അവ ഓൺലൈനായി റിസർവ് ചെയ്യാനും ഈ സംവിധാനം സഹായിക്കും. ഈ പ്ലാറ്റ്‌ഫോം ഒമാനി ഡെവലപ്പർമാരുടെ സ്വതന്ത്രമായ സംരംഭമാണെങ്കിലും, വാദി ദർബാത്തിലെ ടൂറിസം ഓപറേറ്റർമാർ ഒരു സേവന ദാതാവായി ഇതിൽ പങ്കാളികളാകും.
ഈ സംവിധാനം പ്രവർത്തനക്ഷമമാകുന്നതോടെ, സന്ദർശകർക്ക് ഏതാനും മണിക്കൂറുകളിലേക്കോ അല്ലെങ്കിൽ ഒരു ദിവസത്തേക്ക് മുഴുവനായോ കാബിനുകൾ ബുക്ക് ചെയ്യാം. കൂടാതെ, നിശ്ചയിച്ച സമയത്തിന് 24 മണിക്കൂർ മുമ്പുവരെ ബുക്കിങ്ങുകൾ സൗജന്യമായി റദ്ദാക്കാനുള്ള സൗകര്യവും ഇതിലുണ്ടാകും. വാദി ദർബാത്തിലേക്ക് ഒമാന്റെ വിവിധ ഭാഗങ്ങളിൽ നിന്നും മറ്റ് ജി.സി.സി രാജ്യങ്ങളിൽ നിന്നും ആയിരക്കണക്കിന് കുടുംബങ്ങളും വിനോദസഞ്ചാരികളും ഒഴുകിയെത്തുന്ന ഖരീഫ് സീസണിൽ ഈ പുതിയ സംരംഭം സന്ദർശകർക്ക് വലിയ ആശ്വാസമാവും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.