Posted On
date_range Updated On
date_range പശ്ചിമേഷ്യ സുരക്ഷ ചർച്ച ചെയ്ത് സൗദി-ഒമാൻ വിദേശകാര്യ മന്ത്രിമാർ
റിയാദ്: സൗദി വിദേശകാര്യ മന്ത്രി അമീർ ഫൈസൽ ബിൻ ഫർഹാൻ ബിൻ അബ്ദുല്ലയും ഒമാൻ വിദേശകാര്യ മന്ത്രി ബദർ അൽ ബൂസൈദിയും ഫോണിൽ സംസാരിച്ചു. സൗദി അറേബ്യയുടെ തെക്കൻ ഭാഗങ്ങളിലെ സിവിലിയൻ, സാമ്പത്തിക കേന്ദ്രങ്ങൾക്ക് നേരെ ഉണ്ടായ ക്രൂരമായ ആക്രമണങ്ങളെ ഒമാൻ ശക്തമായി അപലപിച്ചതായും രാജ്യത്തോടുള്ള ഐക്യദാർഢ്യം അറിയിച്ചതായും ബദർ അൽ ബൂസൈദി വ്യക്തമാക്കി.
മേഖലയിലെ സമകാലിക സംഭവവികാസങ്ങളെയും മന്ത്രിമാർ വിലയിരുത്തി. സമുദ്ര ഗതാഗതത്തിെൻറ സുരക്ഷയും സ്വാതന്ത്ര്യവും ഉറപ്പുവരുത്തേണ്ടതിെൻറ പ്രാധാന്യവും ചർച്ച ചെയ്തു. സംഘർഷങ്ങൾ ലഘൂകരിക്കുന്നതിനും പ്രാദേശിക സുരക്ഷയും സമാധാനവും വളർത്തുന്നതിനുമുള്ള നയതന്ത്ര ശ്രമങ്ങൾക്ക് പൂർണ പിന്തുണ നൽകേണ്ടതിെൻറ ആവശ്യകതയും ഇരുവരും ഊന്നിപ്പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.