ലോക ഫിസിയോ തെറപ്പി ദിനം ആഘോഷിച്ച്; ബദർ അൽ സമ ഗ്രൂപ്പ് ഓഫ് ഹോസ്പിറ്റൽസ്

മസ്കത്ത്: ലോക ഫിസിയോ തെറപ്പി ദിനാചരണത്തിന്റെ ഭാഗമായി ബദർ അൽ സമ ഗ്രൂപ്പ് ഓഫ് ഹോസ്പിറ്റൽസ് ശാസ്ത്രീയ ബോധവൽകരണ പരിപാടി സംഘടിപ്പിച്ചു. രോഗികളുടെ ചലനശേഷി വീണ്ടെടുക്കാനും ജീവിതനിലവാരം ഉയർത്താനും ഫിസിയോതെറപ്പിയും പുനരധിവാസ സേവനങ്ങളും വഹിക്കുന്ന പങ്കിനെക്കുറിച്ച് ചടങ്ങിൽ വിശദീകരിച്ചു.

ഒമാൻ ഫുട്ബോൾ അസോസിയേഷൻ വൈസ് ചെയർമാൻ എൻജിനീയർ ഖുതൈബ ബിൻ സഈദ് അൽ ഗൈലാനി ചടങ്ങിൽ മുഖ്യാതിഥിയായിരുന്നു. ബദർ അൽ സമ ഗ്രൂപ്പിന്റെ സമഗ്രമായ ഫിസിയോതെറാപ്പി സേവനങ്ങളെയും അത്യാധുനിക പുനരധിവാസ സൗകര്യങ്ങളെയും അദ്ദേഹം അഭിനന്ദിച്ചു. സ്പോർട്സ് ആൻഡ് ഓർത്തോപീഡിക്സ്, സ്ട്രോക്ക് ആൻഡ് ന്യൂറോളജിക്കൽ റീഹാബിലിറ്റേഷൻ, കാർഡിയാക് റീഹാബിലിറ്റേഷൻ, സ്ത്രീകളുടെ ആരോഗ്യം, പ്രസവാനന്തര ഫിസിയോതെറാപ്പി, പീഡിയാട്രിക് റീഹാബിലിറ്റേഷൻ, ഹൈഡ്രോതെറാപ്പി, പെയിൻ മാനേജ്‌മെന്റ് തുടങ്ങിയ മേഖലകളിൽ വിദഗ്ധവും അത്യാധുനികവുമായ ചികിത്സാ പരിപാടികളാണ് ബദർ അൽ സമ നൽകിവരുന്നത്. ആശുപത്രികളിൽ എത്താൻ സാധിക്കാത്തവർക്കായി യോഗ്യതയുള്ള ഫിസിയോതെറാപ്പിസ്റ്റുകളുടെ സേവനം വീടുകളിൽ ലഭ്യമാക്കുന്ന 'ഹോം കെയർ ഫിസിയോതെറാപ്പി' സംവിധാനവും ഗ്രൂപ്പ് ഒരുക്കിയിട്ടുണ്ട്.

പ്രേം, പ്രോം എന്നീ പദ്ധതികൾ ചടങ്ങിൽ പ്രഖ്യാപിച്ചു.

ബദർ അൽ സമ റോയൽ ഹോസ്പിറ്റൽ ബ്രാഞ്ച് മേധാവി ഡോ. ഐഷത്ത് ഷക്കീല ചടങ്ങിൽ സ്വാഗതം പറഞ്ഞു. ഓർത്തോപീഡിക് സർജൻ ഡോ. എ. വെങ്കിടേഷ്, സീനിയർ കൺസൾട്ടന്റ് ഇന്റർവെൻഷണൽ കാർഡിയോളജിസ്റ്റ് ഡോ. ബെന്നി പനക്കൽ, ഗൈനക്കോളജിസ്റ്റ് ഡോ. ഷിമ നബീലൽ എന്നിവർ വിവിധ വിഷയങ്ങൾ അവതരിപ്പിച്ചു. ഫിസിയോതെറാപ്പിസ്റ്റ് ജെസികല, ക്വാളിറ്റി ഹെഡ് ഡോ. ആസിഫ് അബ്ദുൽ ഹമീദ് എന്നിവരും സംസാരിച്ചു.

Tags:    
News Summary - Celebrating World Physiotherapy Day

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.