മസ്കത്ത്: കോവിഡ് ഗുരുതരമല്ലാത്ത രോഗികളുടെ ഹോം െഎസോലേഷൻ സംബന്ധിച്ച പുതുക്കിയ മാർഗനിർദേശങ്ങൾ ആരോഗ്യ മന്ത്രാലയം പുറത്തിറക്കി. സർക്കാർ ആശുപത്രികളിലും ഹെൽത്ത് സെൻററുകളിലും ഗുരുതര ലക്ഷണങ്ങളില്ലാത്തവർക്കുള്ള പരിശോധന ഒഴിവാക്കിയ സാഹചര്യത്തിലാണ് നിർദേശങ്ങൾ പുറത്തിറക്കിയത്.
പുതിയ മാനദണ്ഡമനുസരിച്ച് ലഘുവായത് മുതൽ സാമാന്യം നല്ല കോവിഡ് ലക്ഷണങ്ങൾ വരെയുള്ളവരെ പരിശോധനയില്ലാതെത്തന്നെ പോസിറ്റിവ് കേസായി പരിഗണിക്കുകയും ഹെൽത്ത്കെയർ സംവിധാനത്തിൽ പേര് ചേർക്കുകയും ചെയ്യും. ഇവർ 14 ദിവസം വീടുകളിലോ താമസ സ്ഥലങ്ങളിലോ െഎസൊലേഷൻ പൂർത്തീകരിക്കുകയാണ് വേണ്ടതെന്ന് ആരോഗ്യ മന്ത്രാലയം വ്യാഴാഴ്ച അറിയിച്ചു.
മേൽനോട്ട ചുമതലയുള്ള ആരോഗ്യ പ്രവർത്തകർ അറിയിക്കാതെ െഎസൊലേഷൻ അവസാനിപ്പിക്കാൻ പാടുള്ളതല്ല. കടുത്ത ജലദോഷം, 38 ഡിഗ്രിക്ക് മുകളിൽ പനി, ചുമ, ശ്വാസതടസ്സം എന്നിവയാണ് കോവിഡ് ലക്ഷണങ്ങൾ. ആശുപത്രികളിൽ പ്രവേശിക്കപ്പെടുന്ന രോഗികൾക്കും ആരോഗ്യ പ്രവർത്തകർക്കും മാത്രമായിരിക്കും സൗജന്യ കോവിഡ് പരിശോധന ലഭ്യമാവുക. ഹോം െഎസൊലേഷൻ സംബന്ധിച്ച മറ്റു മാർഗ നിർദേശങ്ങൾ: ടോയ്ലെറ്റ് സൗകര്യമുള്ള നന്നായി വായു സഞ്ചാരമുള്ള ഒറ്റമുറിയിലായിരിക്കണം താമസിക്കേണ്ടത്. ആശുപത്രിയിൽ പോകേണ്ട ആവശ്യമുണ്ടെങ്കിൽ മാത്രമേ മുറിയിൽനിന്ന് പുറത്തിറങ്ങാവൂ.
െഎസൊലേറ്റ് ചെയ്തയാൾക്ക് വേണ്ട സഹായങ്ങൾ നൽകാൻ കുടുംബത്തിലെ ഒരംഗത്തെ ചുമതലപ്പെടുത്തണം. ഇയാൾ രോഗിക്ക് വേണ്ട കാര്യങ്ങൾ ചെയ്തു നൽകുേമ്പാൾ സർജിക്കൽ മാസ്ക് ധരിക്കുകയും ഡിസ്പോസിബ്ൾ കൈയുറകൾ ധരിക്കുകയും വേണം. ഉപയോഗത്തിന് ശേഷം മാസ്കും കൈയുറകളും ഉപേക്ഷിക്കണം. ശേഷം കൈകൾ സോപ്പും വെള്ളവും ഉപയോഗിച്ച് കഴുകുകയും വേണം. െഎസൊലേഷനിലുള്ളയാളെ കുടുംബാംഗങ്ങളും സുഹൃത്തുക്കളും സന്ദർശിക്കാൻ പാടുള്ളതല്ല. െഎസൊലേഷനിലുള്ളയാൾ കൈകൾ ഇടക്കിടെ സോപ്പും വെള്ളവും ഉപയോഗിച്ച് കഴുകണം.
പാത്രങ്ങൾ, വെള്ളം കുടിക്കുന്ന ഗ്ലാസുകൾ, ടൗവലുകൾ തുടങ്ങിയവ പ്രത്യേകം മാറ്റിവെക്കണം. മുറിയും ടോയ്ലെറ്റും എല്ലാ ദിവസവും കഴുകണം. െഎസൊലേഷനിലുള്ളയാൾ ഉപയോഗിച്ച തുണികൾ പ്രത്യേകം വൃത്തിയാക്കണം. മറ്റുള്ളവരുടെ തുണിത്തരങ്ങളിൽ നിന്ന് മാറ്റിയിട്ട് വേണം അവ ഉണക്കാൻ. മെഡിക്കൽ സംഘം സന്ദർശിക്കാൻ എത്തിയാലോ ആശുപത്രിയിൽ പോയാലോ മാസ്ക് ഉപയോഗിക്കണം. മുൻകരുതൽ നടപടികൾ ലംഘിക്കുന്നവർക്കെതിരെ പകർച്ചവ്യാധി നിരോധ നിയമപ്രകാരം നടപടി സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു.
ഒമാനിൽ 1,181 പേർക്കുകൂടി രോഗമുക്തി; 590 പുതിയ രോഗികൾ
മസ്കത്ത്: ഒമാനിൽ 1181 പേർക്ക് കൂടി കോവിഡ് ഭേദമായി. ഇതോടെ രോഗമുക്തരുടെ എണ്ണം 61,421 ആയി. 590 പേർക്ക് പുതുതായി വൈറസ് ബാധ സ്ഥിരീകരിക്കുകയും ചെയ്തു. പുതിയ രോഗികളിൽ 496 പേർ സ്വദേശികളും 94 പേർ പ്രവാസികളുമാണ്. ഇതോടെ രാജ്യത്തെ ആകെ രോഗികളുടെ എണ്ണം 79,159 ആയി. 1940 പരിശോധനകളാണ് നടത്തിയത്. ഒമ്പത് പേർ കൂടി മരണപ്പെട്ടു.
ഇതോടെ, മരണസംഖ്യ 421 ആയി. 63 പേരെ കൂടി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 511 പേരാണ് നിലവിൽ ആശുപത്രികളിൽ ചികിത്സയിലുള്ളത്. ഇതിൽ 187 പേർ തീവ്രപരിചരണ വിഭാഗത്തിലാണുള്ളത്. 17,917 പേരാണ് നിലവിൽ അസുഖബാധിതരായിട്ടുള്ളത്. മസ്കത്തിലാണ് ഇന്ന് കൂടുതൽ പുതിയ രോഗികളുള്ളത്. 247 പേർക്കാണ് ഇവിടെ രോഗം സ്ഥിരീകരിച്ചത്. രണ്ടാമതുള്ള തെക്കൻ ബാത്തിനയിൽ 89 പേർക്കും പുതുതായി വൈറസ് ബാധ കണ്ടെത്തി. വിലായത്ത് തലത്തിലെ കണക്കുകൾ പരിശോധിക്കുേമ്പാൾ സീബാണ് മുന്നിൽ. 135 പേർക്കാണ് ഇവിടെ പുതുതായി രോഗം സ്ഥിരീകരിച്ചത്. 42 രോഗികളുള്ള ബർക്കയാണ് അടുത്ത സ്ഥാനത്ത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.