മസ്കത്ത്: അധിക ലഗേജ്, മുന്നിലെയും പിന്നിലെയും എക്സിറ്റിനടുത്ത സീറ്റ്, എക്സ്ട്രാ ലെഗ് റൂം തുടങ്ങി അനുബന്ധ സേവനങ്ങൾ ഒാൺൈലനായി വാങ്ങാൻ യാത്രക്കാർക്ക് ഒമാൻ എയർ അവസരമൊരുക്കുന്നു. ഒമാൻ എയർ ഡോട്ട്കോം എന്ന വെബ്സൈറ്റിൽ നിന്ന് യാത്ര ചെയ്യുന്നതിന് ദിവസങ്ങൾക്ക് മുേമ്പ ഇൗ സേവനങ്ങൾ ആകർഷകമായ നിരക്കിൽ വാങ്ങാൻ സാധിക്കും. ഉയർന്ന ബാഗേജ് നിരക്ക് ഒഴിവാക്കുന്നതടക്കം ഉപഭോക്താക്കളുടെ യാത്രാനുഭവം മെച്ചപ്പെടുത്തുന്നതിനുള്ള വിവിധ നടപടികളുടെ ഭാഗമായാണ് ഇൗ തീരുമാനമെന്ന് ഒമാൻ എയർ വാർത്താകുറിപ്പിൽ അറിയിച്ചു.
വെബ്സൈറ്റ് വഴിയുള്ള ഇടപാടുകൾക്ക് സാധാരണ നിരക്കിൽനിന്ന് 20 ശതമാനം കുറച്ച് നൽകിയാൽ മതി. എക്സ്ട്രാ ലെഗ് റൂം ഉള്ള സീറ്റുകൾക്ക് അഞ്ചു റിയാലാണ് നൽകേണ്ടത്. ജി.സി.സി, മിഡിലീസ്റ്റ്, ആഫ്രിക്ക, ഇന്ത്യൻ ഉപഭൂഖണ്ഡം എന്നിവിടങ്ങളിേലക്കുള്ള സർവിസുകൾക്ക് ഇൗ നിരക്ക് നൽകിയാൽ മതി. യൂറോപ്പിലേക്കും ഏഷ്യയിലേക്കുമുള്ള സർവിസുകളാണെങ്കിൽ 15 റിയാലാണ് നിരക്ക്. മസ്കത്ത് അന്താരാഷ്ട്ര വിമാനത്താവളം വഴി കടന്നുപോകുന്നവരാണെങ്കിൽ മജാൻ ലോഞ്ചിെൻറ സേവനം ലഭിക്കും. മൂന്നു മണിക്കൂർ നേരത്തേക്ക് പത്തു റിയാലാണ് ഇതിനുള്ള നിരക്ക്. 20 കിലോയുടെ അധിക ലഗേജിന് യാത്ര ചെയ്യുന്ന സ്ഥലമടക്കം മാനദണ്ഡങ്ങൾ കണക്കിലെടുത്ത് 20 മുതൽ 35 റിയാൽ വരെയും നിരക്ക് ഇൗടാക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.