റാഷിദ് അൽ ബലൂഷി
മസ്കത്ത്: റിയാദിൽ നടന്ന ആറാമത് ഇസ്ലാമിക് സോളിഡാരിറ്റി ഗെയിംസിൽ മികച്ച പ്രകടനം കാഴ്ചവെച്ച് ഒമാൻ. അത്ലറ്റിക്സ്, ഫെൻസിങ്, വെയ്റ്റ്ലിഫ്റ്റിങ് എന്നീ ഇനങ്ങളിലായി ഒമാൻ മൊത്തം ഒമ്പത് മെഡലുകൾ കരസ്ഥമാക്കി. 57 രാജ്യങ്ങളിൽ നിന്നുള്ള 3,000-ത്തിലധികം അത്ലറ്റുകൾ 23 ഇനങ്ങളിലായിരുന്നു മത്സരിച്ചത്. ഒമാൻ എട്ട് ഇനങ്ങളിലാണ് പങ്കെടുത്തത്. സ്പ്രിന്റർ അലി അൽ ബലൂഷി 10.30 സെക്കൻഡ് സമയം കൊണ്ട് 100 മീറ്ററിൽ സ്വർണം സ്വന്തമാക്കി. അവസാന ദിവസത്തിൽ ഒമാന്റെ ഫെൻസിങ് ടീം ശക്തമായ തിരിച്ചുവരവ് നടത്തി സ്വർണം നേടി.
അത്ലറ്റിക്സിൽ ഫാതെക് ജാബൂബ് ഹൈജംപിൽ വെങ്കലവും പുരുഷൻമാരുടെ 4x100 മീറ്റർ പര അത്ലറ്റിക്സ് റിലേ ടീമിന് വെള്ളിയും ലഭിച്ചു. വെയ്റ്റ്ലിഫ്റ്റിംഗിൽ അമൂർ അൽ ഖൻജരി 88 കിലോ വിഭാഗത്തിൽ രണ്ട് മെഡലുകൾ നേടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.