ടെ​ൻ​ഡ​ർ ബോ​ർ​ഡി​െൻറ യോ​ഗം 

വി​വി​ധ പാ​ട്ട​ക്ക​രാ​റു​ക​ളു​ടെ പു​തു​ക്ക​ലി​ന്​ തു​ക വ​ക​യി​രു​ത്തി

മ​സ്​​ക​ത്ത്​​​: ടെ​ൻ​ഡ​ർ ബോ​ർ​ഡി​െൻറ ഇൗ ​വ​ർ​ഷ​ത്തെ ര​ണ്ടാ​മ​ത്തെ യോ​ഗം ബോ​ർ​ഡ്​ ചെ​യ​ർ​മാ​നും സാ​മ്പ​ത്തി​ക കാ​ര്യ വ​കു​പ്പ്​ മ​ന്ത്രി​യു​മാ​യ ഡോ. ​സൈ​ദ്​ ഹ​മ​ദ്​ അ​ൽ സ​ഖ്​​രി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ന​ട​ന്നു. 3.37 ദ​ശ​ല​ക്ഷം റി​യാ​ലി​െൻറ പ​ദ്ധ​തി​ക​ൾ​ക്ക്​ ബോ​ർ​ഡ്​ യോ​ഗം അ​നു​മ​തി ന​ൽ​കി. വി​വി​ധ പാ​ട്ട​ക്ക​രാ​റു​ക​ളു​ടെ പു​തു​ക്ക​ലി​ന്​ ഒ​പ്പം വി​വി​ധ പ​ദ്ധ​തി​ക​ൾ​ക്കും തു​ക വ​ക​യി​രു​ത്തി​യി​ട്ടു​ണ്ട്. ഗൂ​ബ്ര അ​സ്​​ലാ​ഹ്​ ട​വ​റി​ലെ റോ​ഡ്​​സ്​ ആ​ൻ​ഡ്​ ട്രാ​ൻ​സ്​​പോ​ർ​ട്ട്​ ഡ​യ​റ​ക്​​ട​റേ​റ്റ്​ ജ​ന​റ​ൽ ഒാ​ഫി​സി​െൻറ പാ​ട്ട​ക്ക​രാ​ർ പു​തു​ക്കു​ന്ന​തി​ന്​ 3.70 ല​ക്ഷം റി​യാ​ൽ വ​ക​യി​രു​ത്തി.

ഒ​മാ​ൻ ടെ​ലി​വി​ഷ​െൻറ ചാ​ന​ലു​ക​ൾ സം​പ്രേ​ക്ഷ​ണം ചെ​യ്യു​ന്ന​തി​ന്​ അ​റ​ബ്​​സാ​റ്റു​മാ​യു​ള്ള ക​രാ​ർ പു​തു​ക്കു​ന്ന​തി​ന്​ 11.64 ല​ക്ഷം റി​യാ​ൽ നീ​ക്കി​വെ​ച്ചി​ട്ടു​ണ്ട്. ശ​രീ​അ സ​യ​ൻ​സ്​ കോ​ള​ജ്​ വി​ദ്യാ​ർ​ഥി​ക​ളു​ടെ താ​മ​സ സ്​​ഥ​ലം, ഗാ​ല​യി​ലെ നാ​ഷ​ന​ൽ സെൻറ​ർ ഫോ​ർ സ്​​റ്റാ​റ്റി​റ്റി​ക്​​സ്​ ആ​ൻ​ഡ്​​ ഇ​ൻ​ഫ​ർ​മേ​ഷ​ൻ തു​ട​ങ്ങി​യ​വ​യു​ടെ പാ​ട്ട​ക്ക​രാ​റു​ക​ൾ പു​തു​ക്കു​ന്ന​തി​ന്​ തു​ക നീ​ക്കി​വെ​ച്ചി​ട്ടു​ണ്ട്. വി​വി​ധ ഗ​വ​ർ​ണ​റേ​റ്റു​ക​ളി​ലാ​യി ഭ​വ​ന പ​ദ്ധ​തി​ക​ൾ നി​ർ​മി​ക്കു​ന്ന​തി​നു​ള്ള ക​ൺ​സ​ൾ​ട്ട​ൻ​സി സേ​വ​ന​ങ്ങ​ൾ​ക്കും തു​ക വ​ക​യി​രു​ത്തി​യ​താ​യി ടെ​ൻ​ഡ​ർ ബോ​ർ​ഡ്​ അ​റി​യി​ച്ചു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.