നാസിര്‍ ഭായിയുടെ ചായക്കടയില്‍  നൂറു ബൈസ മുടക്കിയാല്‍ വിശപ്പടക്കാം

മത്ര: മത്ര ജിദ്ദാന്‍ സ്ട്രീറ്റിലുള്ള നാസിര്‍ ഭായിയുടെ ചായക്കടയില്‍ ആളൊഴിഞ്ഞ നേരമില്ല. ഈ തിരക്കിന്‍െറ കാരണം അറിഞ്ഞാല്‍ ചിലപ്പോള്‍ നിങ്ങള്‍ ഞെട്ടിയേക്കും. ചായശക്കാപ്പം പൂരിയും കറിയും അല്‍പം മധുരവും ഉണ്ടാകും. മസാല ചായ ആയാലും ലിപ്ടണ്‍ പത്തി ചായ ആയാലും അമ്പതു ബൈസ മാത്രമേ ഈടാക്കൂ. 
മസ്കത്തില്‍ മാത്രമല്ല, ഒമാനില്‍ ഏതാണ്ട് എല്ലായിടത്തും ചായക്ക് മാത്രം നൂറു ബൈസ ഈടാക്കുന്നിടത്താണ് ഈ വിലക്കുറവ് ശ്രദ്ധേയമാകുന്നത്. ചുറ്റുമുള്ള കടക്കാരൊക്കെ ചായ വില വര്‍ധിപ്പിക്കാന്‍ പല തവണ സമ്മര്‍ദം ചെലുത്തിയിട്ടും നാസര്‍ ഭായി വഴങ്ങിയില്ല. 
ഈ വിലക്ക് നല്‍കിയിട്ടും സാമാന്യം ലാഭമുണ്ടെന്ന് പറയുന്ന ഇദ്ദേഹം അതില്‍ കൂടുതല്‍ ആവശ്യമില്ളെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ്. മൂന്നു പതിറ്റാണ്ട് മുമ്പ് നാസിര്‍ ഭായിയുടെ പിതാവാണ് ഈ കട തുറന്നത്.  അതിരാവിലെ അഞ്ചുമണിക്ക് തുറന്ന് പ്രവര്‍ത്തിക്കുന്ന ഈ മക്കാനിയില്‍ പിന്നെ പൂരത്തിരക്കാണ്. സ്വദേശി, വിദേശി വ്യത്യാസമില്ലാതെ ചായയും പലഹാരവും കഴിക്കുന്നു. 
നൂറു ബൈസക്ക് ചായയും കടിയും ലഭിക്കുന്നതിനാല്‍ ഏതു നേരത്തും ഇവിടെ ചായപ്രേമികള്‍ തമ്പടിച്ചിരിക്കുന്നുണ്ടാകും. ബംഗ്ളാദേശ് ചിറ്റഗോങ് സ്വദേശിയായ നാസര്‍ഭായി 27 വര്‍ഷമായി ഇവിടെയുണ്ട്.

Tags:    
News Summary - oman tea

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.