കൊ​ല​യാ​ളി തി​മിം​ഗ​ല​ത്തെ മു​സ​ന്ദം ക​ട​ലി​ൽ ക​ണ്ട​താ​യി റി​പ്പോ​ർ​ട്ട്​

മസ്കത്ത്: കൊലയാളി തിമിംഗലത്തെ മുസന്ദം കടലിൽ കണ്ടതായി റിപ്പോർട്ട്. ദിബ്ബ വിലായത്തിൽനിന്ന് ബോട്ടിൽ സഞ്ചരിക്കുകയായിരുന്ന വിനോദസഞ്ചാരികളാണ് കൊലയാളി തിമിംഗലത്തെ കണ്ടതായി റിപ്പോർട്ട് ചെയ്തതെന്ന് പരിസ്ഥിതി കാലാവസ്ഥാകാര്യ മന്ത്രാലയത്തിലെ അബ്ദുൽ വാഹിദ് അൽ കിംസാരി പറഞ്ഞു. കൊലയാളി തിമിംഗലങ്ങളെ മുസന്ദം കടലിൽ വളരെ അപൂർവമായി മാത്രമാണ് കാണാറുള്ളത്. പത്തുവർഷ കാലയളവിൽ കഴിഞ്ഞ വർഷം ഒരു തവണ മാത്രമാണ് ഒാർക്ക എന്നും അറിയപ്പെടുന്ന ഇവയെ കണ്ടതായി റിപ്പോർട്ട് ചെയ്യപ്പെട്ടതെന്ന് അൽ കിംസാരി പറഞ്ഞു. ഒമാനി കടലിൽ ഇവ പ്രവേശിക്കുന്നതി​െൻറ കാരണങ്ങളെ കുറിച്ച് ഇതുവരെ പഠനം നടത്തിയിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Tags:    
News Summary - oman sea

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.