മസ്കത്ത്: ദങ്ക്-ഖുബൈബ് റോഡിെൻറ രണ്ടാംഘട്ടം ഗതാഗതത്തിനായി തുറന്നുകൊടുത്തു. ഇരുപത് കിലോമീറ്റർ ഭാഗത്ത് തിങ്കളാഴ്ച മുതൽ ഗതാഗതം ആരംഭിച്ചതായി ഗതാഗത വാർത്താവിനിമയ മന്ത്രാലയം അറിയിച്ചു. ദാഹിറ ഗവർണറേറ്റിലെ അൽ കെബൈബ്, നുഉ്മിയ അടക്കം മേഖലകളിലെ നിരവധി ഗ്രാമങ്ങളെ ബന്ധിപ്പിക്കുന്നതാണ് റോഡ്. പുതിയ റോഡ് വന്നേതാടെ ഇൻഖൽ അൽ ബുറൈമി റോഡിലൂടെ ബുറൈമിയിലേക്കുള്ള ദൂരം 35 കിലോമീറ്ററായി ചുരുങ്ങിയിട്ടുണ്ട്. 7.5 മീറ്ററാണ് റോഡിെൻറ വീതി.
ഇരുവശത്തും ഒന്നര മീറ്റർ വീതിയിൽ ഡോൾഡറുകളും ഉണ്ട്. സ്റ്റീൽ ബാരിയറുകൾ അടക്കം എല്ലാവിധ ഗതാഗത സുരക്ഷാ നടപടികളും റോഡിൽ ഏർപ്പെടുത്തിയതായും അധികൃതർ അറിയിച്ചു. ഗ്രാമവാസികൾക്ക് പുറമെ സഞ്ചാരികൾക്കും റോഡ് ഏറെ സൗകര്യ പ്രദമായിരിക്കും.
വിനോദസഞ്ചാര കേന്ദ്രങ്ങളായ വാദി അൽ ഫാത്ത്, വാദി അൽ ഖുബൈബ് എന്നിവിടങ്ങളിലേക്ക് ഇൗ റോഡുവഴി പോകാൻ കഴിയും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.