മസ്കത്ത്: ദാരുണമായ വാഹനാപകടത്തിെൻറ പശ്ചാത്തലത്തിൽ ആദം-തുംറൈത്ത് റോഡിൽ കൂടുതൽ സുരക്ഷാനടപടികൾ ഏർപ്പെടുത്തിയതായി റോയൽ ഒമാൻ പൊലീസ് അറിയിച്ചു. ഖർനുൽ അലമിൽ ചൊവ്വാഴ്ച രാത്രി വാഹനങ്ങൾ കൂട്ടിയിടിച്ച് കത്തി യു.എ.ഇ സ്വദേശികളായ രണ്ടുപേരും സൗദി വനിതയുമാണ് മരിച്ചത്. കൂടുതൽ ചെക്ക്പോയൻറുകൾ ഏർപ്പെടുത്തുകയും പട്രോളിങ് നടപടികൾ ഉൗർജിതപ്പെടുത്തുകയും ചെയ്തു.
ദോഫാർ ഗവർണറേറ്റിലേക്കുള്ള യാത്രക്കാർക്ക്, പ്രത്യേകിച്ച് മറ്റ് ജി.സി.സി രാഷ്ട്രങ്ങളിൽനിന്നുള്ളവർക്ക് സുരക്ഷിത യാത്രക്ക് വേണ്ട നിർദേശങ്ങൾ നൽകുന്നതിനാണ് ചെക്ക്പോയൻറുകൾ ഏർപ്പെടുത്തിയത്. ഇവിടെ വിന്യസിച്ചിരിക്കുന്ന പൊലീസുകാർ നിർദേശങ്ങളടങ്ങിയ ലീഫ്ലെറ്റുകളും യാത്രക്കാർക്ക് കൈമാറുന്നുണ്ട്.
അതിനിടെ കഴിഞ്ഞ ദിവസം മൂന്നു പേരുടെ മരണത്തിന് ഇടയാക്കിയ അപകടത്തിന് കാരണം തെറ്റായ മറികടക്കലാണെന്ന് ആർ.ഒ.പി പറഞ്ഞു. അപകടത്തിൽപെട്ട മൂന്നു വാഹനങ്ങളിൽ രണ്ടെണ്ണം ദോഫാറിലേക്ക് പോകുന്നതും ഒരെണ്ണം തിരികെ വരുന്നതുമായിരുന്നു. സൗദി സ്വദേശികളുടെ വാഹനത്തിൽ ഒമ്പത് പേരും യു.എ.ഇ വാഹനത്തിൽ മാതാവും അഞ്ചു കുട്ടികളും ഒമാൻ വാഹനത്തിൽ രണ്ടുപേരുമാണ് ഉണ്ടായിരുന്നത്. ട്രക്കിനെ മറികടന്ന ഇമറാത്തി സ്ത്രീയുടെ കണക്കുകൂട്ടലിൽ വന്ന പിഴവാണ് അപകടത്തിന് കാരണമായത്. ഒറ്റവരി പാതയായ ഇവിടെ എതിരെ വന്ന സൗദി വാഹനവുമായി കൂട്ടിയിടിച്ച് കത്തുകയായിരുന്നു.
ഒമാൻ സ്വദേശികൾ സഞ്ചരിച്ച വാഹനം 200 മീറ്റർ പിന്നിലായിരുന്നു. അതിനാൽ, ഇവർക്ക് ഗുരുതരമായ പരിക്കേറ്റിട്ടില്ല. അപകടം നടന്ന ഉടനെ പൊലീസ് പട്രോളിങ് സംഘവും സിവിൽ ഡിഫൻസും സംഭവസ്ഥലത്ത് എത്തിയതിനാൽ രക്ഷാപ്രവർത്തനം വേഗത്തിൽ നടന്നു.
കൂട്ടിയിടിച്ച വാഹനങ്ങളിലൊന്ന് വെട്ടിത്തിരിച്ചപ്പോഴാണ് പിന്നിൽ വന്ന ഒമാനി കാറിൽ ഇടിച്ചതെന്ന് കരുതുന്നു. മരുഭൂമിക്ക് നടുവിലൂടെ നീണ്ടുകിടക്കുന്ന ഒറ്റവരി പാതയിൽ ജി.സി.സികളിൽനിന്നെത്തുന്നവർ അമിതവേഗമെടുക്കുന്നതാണ് അപകടങ്ങൾക്ക് കാരണം. അമിതവേഗം ഒഴിവാക്കുന്നതിനൊപ്പം മറ്റു വാഹനങ്ങളെ പ്രത്യേകിച്ച് ട്രക്കുകളെ മറികടക്കുേമ്പാൾ കൂടുതൽ ജാഗ്രതയും സാമാന്യബുദ്ധിയും ഉപയോഗിക്കണമെന്ന് റോഡ് സുരക്ഷാ രംഗത്ത് പ്രവർത്തിക്കുന്നവർ പറയുന്നു. അപകടങ്ങളിൽപെടുന്നവരിൽ ബഹുഭൂരിപക്ഷവും ഒമാനിലെ നിരത്തുകളിൽ ആദ്യമായി വാഹനമോടിക്കുന്നവർ ആയിരിക്കുമെന്ന് ഒമാൻ റോഡ് സേഫ്റ്റി അസോസിയേഷൻ ചീഫ് എക്സിക്യൂട്ടിവ് ഒാഫിസർ അലി അൽ ബർവാനി പറയുന്നു. ഖരീഫ് സീസണിൽ അപകടങ്ങൾ വർധിക്കാൻ കാരണമിതാണ്.
ആദം -തുംറൈത്ത് റോഡിൽ വഴിവിളക്കില്ലാത്തതിനാൽ രാത്രി വാഹനമോടിക്കുന്നവർ ഒരു കാരണവശാലും അമിതവേഗമെടുക്കരുത്. ഒറ്റവരി പാതയാണെന്ന് മനസ്സിൽ ഒാർക്കുന്നതിന് ഒപ്പം മറ്റു വാഹനങ്ങളിലെ ഡ്രൈവർമാരെ വിലകുറച്ച് കാണുകയും ചെയ്യരുത്. ഒാരോ രണ്ടു മണിക്കൂറിലും വിശ്രമിച്ചശേഷമേ ദീർഘദൂര റൂട്ടുകളിൽ വാഹനമോടിക്കാൻ പാടുള്ളൂവെന്നും അലി അൽ ബർവാനി പറയുന്നു. ഖരീഫ് സീസൺ ആരംഭിച്ച ശേഷം മസ്കത്ത്-സലാല റോഡിലുണ്ടായ അപകടങ്ങളിൽ ഇതുവരെ എട്ടുപേർ മരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.