മസ്കത്ത്: ദുൈബ എക്സ്പോയിലേക്ക് ഒമാൻ ഉൽപന്നങ്ങൾ വികസിപ്പിക്കുന്നതിന് പൊതു-സ്വകാര്യ സ്ഥാപനങ്ങളുമായി കരാർ ഒപ്പിട്ടു.
ആഗോള വിപണിയിലേക്ക് ഒമാനി ഉൽപന്നങ്ങൾ പരിചയപ്പെടുത്തുക എന്ന ഉദ്ദേശ്യത്തോടെ എക്സ്പോയെ ഉപയോഗപ്പെടുത്തുന്നതിെൻറ ഭാഗമായാണ് നടപടി.
ദുബൈ എക്സ്പോ ഒമാൻ പവലിയൻ ചുമതലയുള്ള കമീഷണർ ജനറലാണ് 18 സ്ഥാപനങ്ങളുമായുള്ള കരാറൊപ്പിട്ടത്. ചെറുകിട-ഇടത്തരം വ്യവസായ വികസന വകുപ്പും ഒമാൻ ചേംബർ ഒാഫ് കോമേഴ്സ് ആൻഡ് ഇൻഡസ്ട്രിയും വ്യാപാര വേദിയായ തൈസീറുമായും ചേർന്നാണ് സ്ഥാപനങ്ങൾ പദ്ധതിയിൽ പ്രവർത്തിക്കുക. ആഗോള വിപണിയിൽ സ്വീകാര്യത ലഭിക്കുന്ന തരത്തിലുള്ള ഉൽപന്നങ്ങൾക്കാണ് പദ്ധതിയിൽ മുൻഗണന ലഭിക്കുക.
ദുബൈ എക്സോ 2020യിലെ പങ്കാളിത്തത്തിലൂടെ പരമാവധി സാമ്പത്തിക േനട്ടമുണ്ടാക്കുക എന്ന ലക്ഷ്യത്തിലാണ് പദ്ധതി രൂപപ്പെടുത്തിയതെന്ന് വാണിജ്യ-വ്യവസായ മന്ത്രാലയം വക്താവ് മുഹ്സിൻ ബിൻ ഖാമിസ് അൽ ബലൂഷി പറഞ്ഞു.
രാജ്യത്തെ ലോകതലത്തിൽ സഞ്ചാരികളുടെ ശ്രദ്ധയിലേക്ക് കൊണ്ടുവരാനും സംരംഭകരുടെ ലക്ഷ്യസ്ഥാനമാക്കി സുൽത്താനേറ്റിനെ മാറ്റാനുമാണ് ആഗ്രഹിക്കുന്നതെന്നും അദ്ദേഹം കൂട്ടിേച്ചർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.