മസ്കത്ത്: വിദേശ തൊഴിലാളികളുടെ പാസ്പോര്‍ട്ടുകള്‍ തൊഴിലുടമ കൈവശം വെക്കാന്‍ പാടില്ളെന്ന് മാനവ വിഭവശേഷി മന്ത്രാലയം ഓര്‍മിപ്പിച്ചു. ഇത്തരം നടപടികള്‍ ഒമാനിലെ തൊഴില്‍ നിയമത്തിന്‍െറ അടിസ്ഥാന ചട്ടങ്ങള്‍ക്ക് എതിരാണ്. ഇത്തരത്തില്‍ സൂക്ഷിച്ചിരിക്കുന്ന പാസ്പോര്‍ട്ടുകള്‍ തിരികെ നല്‍കണമെന്ന് മന്ത്രാലയത്തിലെ വക്താവ് പറഞ്ഞു.
പാസ്പോര്‍ട്ടുകള്‍ വ്യക്തികളുടെ പൗരത്വം വ്യക്തമാക്കുന്ന സ്വകാര്യവും നിയമപരവുമായ രേഖയാണ്. അത് ബന്ധപ്പെട്ടവരുടെ കൈവശമാണ് ഇരിക്കേണ്ടത്. 2006ല്‍ ഇതുസംബന്ധിച്ച സര്‍ക്കുലര്‍ മന്ത്രാലയം പുറപ്പെടുവിച്ചിരുന്നു. വിദേശതൊഴിലാളികളുടെ പൗരത്വം തെളിയിക്കുന്ന നിയമപരമായ രേഖ കൈവശം വെക്കുന്നത് നിയമവിരുദ്ധമാണെന്നും അത് ഉടമസ്ഥര്‍ക്ക് തിരികെ നല്‍കണം എന്നുമായിരുന്നു സര്‍ക്കുലറിലെ നിര്‍ദേശം. തൊഴിലാളിയുടെ സമ്മതത്തോടെ മാത്രമേ പാസ്പോര്‍ട്ടുകള്‍ തൊഴിലുടമ കൈവശം വെക്കാന്‍ പാടുള്ളൂ. പാസ്പോര്‍ട്ട് തന്‍െറ കൈവശം ഇരിക്കുന്നത് സുരക്ഷിതമല്ളെന്ന് തോന്നിയാലും മറ്റും അത് സൂക്ഷിക്കാന്‍ തൊഴിലുടമയോട് ആവശ്യപ്പെടാം. പാസ്പോര്‍ട്ടുകള്‍ തൊഴിലാളിയുടെ സമ്മതമില്ലാതെ സൂക്ഷിക്കുന്നത് നിയമ വിരുദ്ധമാണെന്ന വസ്തുത നിരവധി തവണ മാനവ വിഭവശേഷി മന്ത്രാലയം അറിയിച്ചിട്ടുള്ളതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.