ഒ​മാ​നി​ൽ വി​ദേ​ശി​ക​ളു​ടെ തൊ​ഴി​ൽ പെ​ർ​മി​റ്റ്​ ഫീ​സ്​ മേ​യ്​ മു​ത​ൽ വ​ർ​ധി​ക്കും

മ​ന്ത്രി​ത​ല ഉ​ത്ത​ര​വ്​ പു​റ​പ്പെ​ടു​വി​ച്ചു; താ​ൽ​ക്കാ​ലി​ക തൊ​ഴി​ൽ പെ​ർ​മി​റ്റു​ക​ളും അ​നു​വ​ദി​ക്കും

മ​സ്​​ക​ത്ത്​: ഒ​മാ​നി​ൽ വി​ദേ​ശി​ക​ളു​ടെ തൊ​ഴി​ൽ പെ​ർ​മി​റ്റ്​ ഫീ​സു​ക​ൾ മേ​യ്​ മു​ത​ൽ വ​ർ​ധി​ക്കും. ഫീ​സ്​ വ​ർ​ധ​ന​ സം​ബ​ന്ധി​ച്ച ഒ​മാ​ൻ തൊ​ഴി​ൽ​മ​ന്ത്രി ഡോ. ​മ​ഹ​ദ്​ സൈ​ദ്​ ബ​ഉൗ​വി​െൻറ മ​ന്ത്രി​ത​ല ഉ​ത്ത​ര​വ്​ ഒൗ​ദ്യോ​ഗി​ക ഗ​സ​റ്റി​ൽ ഇ​ന്ന​ലെ പ്ര​സി​ദ്ധീ​ക​രി​ച്ചു. 90 ദി​വ​സ​ത്തി​നു​ശേ​ഷ​മാ​ണ്​ നി​യ​മം പ്രാ​ബ​ല്യ​ത്തി​ൽ വ​രു​ക. ക​ഴി​ഞ്ഞ​യാ​ഴ്​​ച തൊ​ഴി​ൽ​മ​ന്ത്രാ​ല​യം ന​ട​ത്തി​യ വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​ലാ​ണ്​ ലേ​ബ​ർ പെ​ർ​മി​റ്റ്​ ഫീ​സ്​ വ​ർ​ധി​പ്പി​ക്കാ​നു​ള്ള തീ​രു​മാ​നം അ​റി​യി​ച്ച​ത്. പു​തി​യ പെ​ർ​മി​റ്റ്​ അ​നു​വ​ദി​ക്കാ​നും പു​തു​ക്കാ​നും പു​തി​യ ഫീ​സ്​ ബാ​ധ​ക​മാ​യി​രി​ക്കും. ഗ​സ​റ്റി​ൽ പ്ര​സി​ദ്ധീ​ക​രി​ച്ച മ​ന്ത്രി​ത​ല ഉ​ത്ത​ര​വ്​ പ്ര​കാ​രം തൊ​ഴി​ൽ ക​രാ​റി​ൽ നാ​ലാ​യി​രം റി​യാ​ലും അ​തി​നു​ മു​ക​ളി​ലും വേ​ത​ന​മു​ള്ള​വ​ർ​ക്ക്​ 2001 റി​യാ​ൽ ഫീ​സ്​ ന​ൽ​ക​ണം. 2500 മു​ത​ൽ 3999 റി​യാ​ൽ വ​രെ വേ​ത​നം വാ​ങ്ങു​ന്ന​വ​ർ​ക്ക്​ 1001 റി​യാ​ലാ​ണ്​ ഇൗ​ടാ​ക്കു​ക. ടെ​ക്​​നി​ക്ക​ൽ, സ്​​പെ​ഷ​ലൈ​സ്​​ഡ്​ ത​സ്​​തി​ക​ക​ളി​ൽ 601 റി​യാ​ലാ​യി​രി​ക്കും പു​തു​ക്കി​യ നി​ര​ക്ക്. പ​ര​മ്പ​രാ​ഗ​ത മ​ത്സ്യ​ത്തൊ​ഴി​ലാ​ളി 361 റി​യാ​ലാ​ണ്​ ഫീ​സ്. മു​ക​ളി​ൽ പ​റ​ഞ്ഞ ത​സ്​​തി​ക​ക​ൾ അ​ല്ലാ​ത്ത​വ​രു​ടെ ഫെ​ർ​മി​റ്റ്​ ഫീ​സ്​ 301 റി​യാ​ലി​ൽ തു​ട​രും.

മൂ​ന്നു​വ​രെ വീ​ട്ടു​ജോ​ലി​ക്കാ​ർ​ക്ക്​ 141 റി​യാ​ലും നാ​ലി​ന്​ മു​ക​ളി​ൽ 241 റി​യാ​ലും മൂ​ന്നു​വ​രെ കൃ​ഷി​ക്കാ​ർ​ക്ക്​ 201 റി​യാ​ലും നാ​ലി​ന്​ മു​ക​ളി​ലു​ള്ള​വ​ർ​ക്ക്​ 301 റി​യാ​ൽ വീ​ത​വും ന​ൽ​ക​ണം. ജീ​വ​ന​ക്കാ​രു​ടെ വി​വ​ര​ങ്ങ​ൾ മാ​റ്റാ​നും തൊ​ഴി​ലു​ട​മ​യെ മാ​റ്റാ​നും അ​ഞ്ചു​ റി​യാ​ൽ വീ​ത​മാ​യി​രി​ക്കും ഫീ​സ്. താ​ൽ​ക്കാ​ലി​ക തൊ​ഴി​ൽ പെ​ർ​മി​റ്റു​ക​ൾ അ​നു​വ​ദി​ക്കാ​നു​ള്ള തീ​രു​മാ​ന​വും മൂ​ന്നു​മാ​സ​ത്തി​നു​ശേ​ഷം പ്രാ​ബ​ല്യ​ത്തി​ൽ വ​രും. നാ​ല്, ആ​റ്, ഒ​മ്പ​ത് എ​ന്നീ കാ​ല​യ​ള​വു​ക​ളി​ലേ​ക്കാ​ണ്​ താ​ൽ​ക്കാ​ലി​ക പെ​ർ​മി​റ്റ്​ ന​ൽ​കു​ക. വി​ദേ​ശ തൊ​ഴി​ലാ​ളി​യെ ജോ​ലി​ക്ക്​ എ​ടു​ക്കേ​ണ്ട​ത്​ അ​ത്യാ​വ​ശ്യ​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ മാ​ത്ര​മാ​ണ്​ ഇ​തി​ന്​ അ​നു​മ​തി ന​ൽ​കു​ക.

തൊ​ഴി​ൽ​മ​ന്ത്രാ​ല​യം ഉ​യ​ർ​ന്ന ത​സ്​​തി​ക​ക​ളാ​യി നി​ജ​പ്പെ​ടു​ത്തി​വ​യി​ലേ​ക്കു​ള്ള താ​ൽ​ക്കാ​ലി​ക തൊ​ഴി​ൽ പെ​ർ​മി​റ്റു​ക​ൾ​ക്ക്​ നാ​ലു​മാ​സ​ത്തേ​ക്ക്​ 336 റി​യാ​ലും ആ​റു​ മാ​സ​ത്തേ​ക്ക്​ 502 റി​യാ​ലും ഒ​മ്പ​തു​മാ​സ​ത്തേ​ക്ക്​ 752 റി​യാ​ലും ന​ൽ​ക​ണം. ഇ​ട​ത്ത​രം ത​സ്​​തി​ക​ക​ളി​ൽ നാ​ലു​മാ​സ​ത്തേ​ക്ക്​ 169, ആ​റു​മാ​സ​ത്തേ​ക്ക്​ 252, ഒ​മ്പ​തു​മാ​സ​ത്തേ​ക്ക്​ 377 റി​യാ​ൽ എ​ന്നി​ങ്ങ​നെ​യും ടെ​ക്​​നി​ക്ക​ൽ, സ്​​പെ​ഷ​ലൈ​സ്​​ഡ്​ ത​സ്​​തി​ക​ക​ളി​ൽ നാ​ലു മാ​സ​ത്തേ​ക്ക്​ 101, ആ​റു​മാ​സ​ത്തേ​ക്ക്​ 151, ഒ​മ്പ​ത്​ മാ​സ​ത്തേ​ക്ക്​ 226 റി​യാ​ൽ എ​ന്നി​ങ്ങ​നെ​യാ​ണ്​ നി​ര​ക്കു​ക​ൾ.

ചെ​റു​കി​ട-​ഇ​ട​ത്ത​രം തൊ​ഴി​ൽ സ്​​ഥാ​പ​ന​ങ്ങ​ളു​ടെ നി​ര​ക്കി​ലും കു​റ​വു​ണ്ട്.

ഒ​ന്നു​മു​ത​ൽ അ​ഞ്ചു​വ​രെ തൊ​ഴി​ലാ​ളി​ക​ളു​ള്ള സ്​​ഥാ​പ​ന​ങ്ങ​ളി​ൽ ഒ​രാ​ൾ​ക്ക്​ 101 റി​യാ​ൽ വീ​തം ന​ൽ​കി​യാ​ൽ മ​തി. ആ​റു മു​ത​ൽ പ​ത്തു​വ​രെ ജീ​വ​ന​ക്കാ​രു​ള്ള സ്​​ഥ​ല​ങ്ങ​ളി​ൽ 151 റി​യാ​ലു​മാ​ണ്​ നി​ര​ക്ക്. 

Tags:    
News Summary - Oman Overseas Employment Permit Fees Increase And

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.