മസ്കത്ത്: ഒമാൻ സാംസ്കാരിക പൈതൃക മന്ത്രാലയം കോട്ടകളുടെ നടത്തിപ്പ് ടൂറിസം മന്ത്രാലയത്തിൽനിന്ന് തിരിച്ചെടുക്കുന്നു. സാംസ്കാരിക പൈതൃക മന്ത്രാലയത്തിലുള്ള 54 കോട്ടകളുടെ നടത്തിപ്പ് നേരത്തേ ടൂറിസം മന്ത്രാലയത്തിന് കൈമാറിയിരുന്നു. നിലവിൽ 62 കോട്ടകളാണ് സാംസ്കാരിക െപെതൃക മന്ത്രാലയത്തിന് കീഴിലുള്ളത്. അതോടൊപ്പം, പൈതൃക സാംസ്കാരിക മന്ത്രാലയം കോട്ടകളിലുള്ള പ്രവേശന നിരക്കുകൾ പുനഃപരിശോധിക്കുകയും ചെയ്യും. ഇൗ കോട്ടകൾ സംരക്ഷിക്കുകയും വൃത്തിയായി സൂക്ഷിക്കുകയും ചെയ്യേണ്ടത് തങ്ങളുടെ ഉത്തരാവാദിത്തമാണ്.
അടുത്ത ഘട്ടമായി േകാട്ടകളുടെ പുരോഗതിക്കായി പദ്ധതികൾ നടപ്പാക്കുന്നുണ്ടെന്നും സംസ്കാരിക മന്ത്രാലയം അധികൃതർ ചൂണ്ടിക്കാട്ടി. കോട്ടകളുടെ പ്രവേശന നിരക്കുകളും പൈതൃക സ്ഥലങ്ങളുടെ ലൈസൻസ് ഫീസും പുനഃപരിശോധിക്കാനും പദ്ധതിയുണ്ട്. ഇത് മിതമായയ നിരക്കായിരിക്കും. പുതുക്കിയ നിരക്ക് ഉടൻ നിലവിൽ വരും. നടപടി ക്രമങ്ങൾ പൂർത്തിയാവുന്ന മുറക്ക് മത്ര കോട്ടയിലും പ്രവേശനത്തിന് നിരക്കുകൾ ഏർപ്പെടുത്തും. കോട്ടകളെയും പൈതൃക സ്ഥലങ്ങളുടെയും കുറച്ചുള്ള വിവരങ്ങളും കോട്ടകളിൽ പ്രദർശിപ്പിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.