മസ്കത്ത്: ഒമാൻ മലപ്പുറം ജില്ല അസോസിയേഷൻ സംഘടിപ്പിക്കുന്ന മെഗാ രക്തദാന ക്യാമ്പ് വെള്ളിയാഴ്ച നടക്കും. രാവിലെ 8.30ന് ബൗഷറിലെ സെൻട്രൽ ബ്ലഡ് ബാങ്കിലാണ് രക്തദാന ക്യാമ്പ് നടക്കുക. ഒമാനിലെ രക്തബാങ്കുകളിൽ രക്തത്തിന് കടുത്ത ക്ഷാമം അനുഭവപ്പെടുന്നതിനാൽ, ഉടൻ രക്തവും പ്ലേറ്റ്‌ലെറ്റുകളും ദാനം ചെയ്യാൻ ആരോഗ്യ മന്ത്രാലയം പൊതുജനങ്ങളോട് അഭ്യർഥിച്ചിരുന്നു. നിലവിലെ സാഹചര്യത്തിൽ പ്രതിദിനം 200-ലധികം ദാതാക്കളുടെ സേവനം ആവശ്യമാണെന്ന് മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. രക്തദാനത്തിന് താൽപര്യമുള്ളവർ രജിസ്ട്രേഷനും മറ്റു കൂടുതൽ വിവരങ്ങൾക്കും 7883 3445, 9231 5007 നമ്പറുകളിൽ ബന്ധപ്പെടണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.