‘കുട്ടികളെ അറിയാം, കൂടെ വളരാം’ കൗൺസിലിങ്ങുമായി കോട്ടയം പ്രവാസി അസോസിയേഷൻ

മസ്കത്ത്: പുതിയ കാലഘട്ടത്തിലെ കുട്ടികളെ വളർത്തുന്നതിലെ വെല്ലുവിളികളും സാധ്യതകളും ചർച്ച ചെയ്തുകൊണ്ട് കോട്ടയം ഡിസ്ട്രിക്ട് പ്രവാസി അസോസിയേഷൻ (കെ.ഡി.പി.എ) സംഘടിപ്പിച്ച സംവാദ സെഷൻ ശ്രദ്ധേയമായി. ‘ജെൻ സി, ജെൻ ആൽഫ കാലത്തെ പാരന്റിങ്’ എന്ന വിഷയത്തിൽ ചൊവ്വാഴ്ച വൈകീട്ട് റൂവി ടാലന്റ് സ്പേസിലലാണ് പരിപാടി സംഘടിപ്പിച്ചത്. വേഗമേറിയ ഡിജിറ്റൽ ലോകത്ത് വളരുന്ന പുതിയ തലമുറയുടെ ആവശ്യങ്ങളും മാനസികാവസ്ഥകളും തിരിച്ചറിഞ്ഞ് അവരെ കരുതലോടെ വളർത്താൻ മാതാപിതാക്കളെ പ്രാപ്തരാക്കുക എന്നതായിരുന്നു സെഷന്റെ പ്രധാന ലക്ഷ്യം. പ്രശസ്ത കൗൺസിലിങ് സൈക്കോളജിസ്റ്റ് റിച്ചു എലിൻ എബ്രഹാം ക്ലാസ് നയിച്ചു.

 ജെൻ സി, ജെൻ ആൽഫ കുട്ടികളുടെ ചിന്താഗതിയിലുണ്ടായ മാറ്റങ്ങൾ, സോഷ്യൽ മീഡിയ കുട്ടികളിലുണ്ടാക്കുന്ന സ്വാധീനവും അത് കൈകാര്യം ചെയ്യേണ്ട രീതിയും, മാതാപിതാക്കളും കുട്ടികളും തമ്മിലുള്ള തുറന്ന ആശയവിനിമയത്തിന്റെ പ്രാധാന്യം, കുട്ടികളുടെ മാനസികാരോഗ്യത്തിന് നൽകേണ്ട മുൻഗണന തുടങ്ങിയവ ചർച്ച ചെയ്തു. കെ.ഡി.പി.എ പ്രസിഡന്റ് ബാബു തോമസ് അധ്യക്ഷത വഹിച്ചു. വനിതാ വിഭാഗം സെക്രട്ടറി സബിത ലിജോ സ്വാഗതവും ട്രഷറർ പ്രിയ രാജ് നന്ദിയും പറഞ്ഞു.

Tags:    
News Summary - Kottayam Pravasi Association offers counseling on 'Knowing children, growing together'

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.