പരിസ്ഥിതി അതോറിറ്റിയുടെ നേതൃത്വത്തിൽ സുഹാറിൽ വൃക്ഷത്തൈകൾ നടുന്നു
മസ്കത്ത്: മഴക്കാലത്തെ അനുകൂല സാഹചര്യങ്ങൾ പ്രയോജനപ്പെടുത്തി പരിസ്ഥിതി അതോറിറ്റിയുടെ കർമ പദ്ധതി. വിപുലമായ ഹരിതവൽക്കരണത്തിന്റെ ഭാഗമായി വടക്കൻ ബാത്തിന ഗവർണറേറ്റിലെ സുഹാർ വിലായത്തിൽ 12 ലക്ഷത്തിലധികം സമർ, സിദ്ർ തൈകളാണ് നട്ടത്. സുഹാർ പ്രദേശത്തെ വിവിധ കേന്ദ്രങ്ങളിലായി തൈകൾ നട്ട് പരിസ്ഥിതി സംരക്ഷണവും ഹരിതാവരണം വർധിപ്പിക്കലും ലക്ഷ്യമിടുന്നതാണ് പദ്ധതി. നിലവിലുള്ള മഴക്കാലം ചെടികളുടെ വളർച്ച വേഗത്തിലാക്കാൻ സഹായിക്കുമെന്നാണ് അധികൃതരുടെ വിലയിരുത്തൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.