കണ്ണൂർ പ്രവാസി കണക്ട് നോർക്ക ഐഡി ക്യാമ്പ് സംഘടിപ്പിച്ചു

മസ്കത്ത്: കണ്ണൂരുകാരുടെ കൂട്ടായ്മയായ കണ്ണൂർ പ്രവാസി കണക്ട് നോർക്ക ഐഡി ക്യാമ്പ് നടത്തി. അനന്തപുരിയിൽ നടത്താനിരുന്ന ക്യാമ്പ് പ്രതികൂലമായ കാലാവസ്ഥ കാരണം ഓൺലൈനായാണ് സംഘടിപ്പിച്ചത്.

പ്രവാസികൾക്ക് സർക്കാർ ഏർപ്പെടുത്തിയ നോർക്ക ഇൻഷുറൻസിൽ ഏപ്രിൽ 12 വരെ രജിസ്റ്റർ ചെയ്യാം എന്ന അറിയിപ്പിനെ തുടർന്നാണ് ക്യാമ്പ് നടത്തിയത്. 65 ലേറെ പേർ രജിസ്റ്റർ ചെയ്തു. ഷൈജിത്ത്, പരാഗ്, മിഥിലാജ്, പ്രിൻസി എന്നിവർക്കൊപ്പം കണ്ണൂർ കോർ ടീമംഗങ്ങളും വളണ്ടിയർമാരായി നേതൃത്വം നൽകി.

Tags:    
News Summary - Kannur Pravasi Connect organized a NORKA ID camp

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.