മുസന്നയിലെ ബുർജ് അൽ ഖമീസ് കോട്ട
മസ്കത്ത്: തെക്കൻ ബാത്തിന ഗവർണറേറ്റിലെ മുസന്ന വിലായത്തിലെ ബുർജ് അൽ ഖമീസ് കോട്ട കഴിഞ്ഞ വർഷം 18,625 പേർ സന്ദർശിച്ചു. ബുർജ് അൽ ഖമീസ് കോട്ടയെ പ്രധാന പൈതൃക-സാംസ്കാരിക കേന്ദ്രമായി ഉയർത്തിക്കാട്ടാനുള്ള പ്രചാരണ പ്രവർത്തനങ്ങൾ ഫലപ്രദമായതായാണ് സന്ദർശകസംഖ്യയിലുണ്ടായ വർധന സൂചിപ്പിക്കുന്നത്. പാരമ്പര്യവും നവീനതയും സമന്വയിപ്പിക്കുന്ന സവിശേഷതയോടെ ഒമാന്റെ പാരമ്പര്യം ഉൾക്കൊള്ളുന്ന അനുഭവമാണ് ഇവിടെ സന്ദർശകറക്കായി ഒരുക്കിയിരിക്കുന്നത്.
തെക്കൻ ബാത്തിന ഗവർണറേറ്റിലെ പൈതൃക സ്മാരകങ്ങളിൽ ഒന്നായ ബുർജ് അൽ ഖമീസ് കോട്ടയെ സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങൾക്ക് നിക്ഷേപത്തിനായി തുറന്നുകൊടുത്തിട്ടുണ്ടെന്ന് പൈതൃക-ടൂറിസം മന്ത്രാലയം അറിയിച്ചു. പൈതൃകസമ്പത്ത് പ്രയോജനപ്പെടുത്തുകയും അതിന്റെ നിലനിൽപ്പ് ഉറപ്പാക്കുകയും ചെയ്യുന്നതിനൊപ്പം നേരിട്ടും പരോക്ഷമായും തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെയാണ് ടൂറിസം വകുപ്പ് പദ്ധതി മുന്നോട്ട് കൊണ്ടുപോകുന്നത്. ചെറുകിട-ഇടത്തരം സംരംഭങ്ങൾക്കും കുടുംബ വ്യവസായങ്ങൾക്കും അവസരങ്ങൾ ഒരുക്കുന്നതിനും, കരകൗശല പ്രവർത്തകർക്കായി വിപണന വേദികൾ സൃഷ്ടിക്കുന്നതിനും, ആഭ്യന്തര ടൂറിസം ശക്തിപ്പെടുത്തുന്നതിനും രാജ്യത്തെ പൈതൃക കേന്ദ്രങ്ങളെ സജീവമാക്കുന്നതിനും ഇത് സഹായകരമാകുമെന്ന് മന്ത്രാലയം വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.