മസ്കത്ത്: വൈമാനിക രംഗത്തെ രാജ്യത്തിെൻറ അഭിമാനമായ ഒമാൻ എയർ പുരസ്കാരങ്ങളുടെ നിറവിൽ. ലോകോത്തര സേവനം ഉറപ്പുവരുത്തിയതിന് ട്രാവൽ രംഗത്തെ നാല് മികച്ച രാജ്യാന്തര പുരസ്കാരങ്ങളാണ് ഒമാൻ എയറിനെ തേടിയെത്തിയത്. മിഡിൽഇൗസ്റ്റ് മേഖലയിൽനിന്നുള്ള മികച്ച എയർലൈൻ, ഫസ്റ്റ് ക്ലാസ് സേവനം നൽകുന്നതിൽ മികച്ച എയർലൈൻ, ബിസിനസ് ക്ലാസ് ഉപഭോകൃ സേവനം തുടരുന്ന മികച്ച എയർലൈൻ, റിവാർഡ്സ് പ്രോഗ്രാം ഉറപ്പുവരുത്തുന്ന ലോകത്തിലെ മികച്ച വിമാന സർവിസ് തുടങ്ങിയ വിഭാഗങ്ങളിലാണ് ഒമാൻ എയർലൈൻ അംഗീകരിക്കപ്പെട്ടത്. മസ്കത്ത് റോയൽ ഓപറ ഹൗസിൽ നടന്ന ഇൗ വർഷത്തെ ഗാല ഗ്രാൻഡ് ഫിനാലെയിലാണ് അവാർഡുകൾ പ്രഖ്യാപിച്ചത്.
ഉപഭോക്താക്കൾക്ക് മികച്ചതും സംതൃപ്തവുമായ സേവനം ഉറപ്പുവരുത്തുന്നതിൽ പുലർത്തിയ ജാഗ്രതയും ഉൗഷ്മളമായ ആതിഥ്യമര്യാദ പുലർത്തുന്ന സമൂഹമെന്ന ഒമാനികളുടെ പാരമ്പര്യവുമാണ് രാജ്യാന്തര തലത്തിലുള്ള അംഗീകാരം കൈവരിക്കാൻ അർഹത നേടിയതെന്ന് ഒമാൻ എയർ സി.ഇ.ഒ അബ്ദുൽ അസീസ് എൽ റൈസി പറഞ്ഞു. ട്രാവൽ രംഗത്തെ ഓസ്കറായി അറിയപ്പെടുന്ന വേൾഡ് ട്രാവൽ പുരസ്കാരം ഒമാൻ എയറിന് സമ്മാനിക്കാനായതിൽ അതീവ സന്തുഷ്്ടനാണെന്നും പ്രവർത്തന മികവിനും മേന്മക്കുമുള്ള അംഗീകാരമാണ് ഇൗ പുരസ്കാരമെന്നും വേൾഡ് ട്രാവൽ അവാർഡ് സ്ഥാപകൻ ഗ്രഹാം കുക്ക് അഭിപ്രായപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.