തുടർച്ചയായി മൊബൈൽ ഫോൺ ഉപയോഗിക്കുന്നതിൽ സന്തോഷം കണ്ടെത്തുന്നവരാണോ നിങ്ങൾ? ന ിങ്ങൾക്ക് സ്വയം പരിക്കേൽക്കാൻ സ്മാർട്ട്ഫോൺ വഴിയൊരുക്കുകയാണ് എന്ന വസ്തുത തിരിച്ചറിയേണ്ടിയിരിക്കുന്നു. അമിതമായി വാട്ട്സ്ആപിലും മറ്റും ടെക്സ്റ്റ് മെസേ ജുകൾ അയക്കുന്നതും വിഡിയോ ഗെയിമുകൾ കളിക്കുന്നതും സെൽഫിയെടുക്കൽ ഹരമാക്കുന്നതു മെല്ലാം കൈമുട്ടിലെയും കഴുത്തിലെയും പേശികള്‍ക്കും നാഡികള്‍ക്കും അസ്ഥികൾക്കും ക്ഷതവും സമ്മർദവും ഉണ്ടാക്കാനുള്ള സാധ്യതേയറെയാണ്. സെൽഫി എൽബോ, ടെക്സ്റ്റിങ് തമ്പ്, ടെക്സ്റ്റ് നെക്ക് എന്നിങ്ങനെ വിളിക്കപ്പെടുന്ന സ്മാർട്ട്ഫോണുകളുടെ അമിതോപയോഗം മൂലമുള്ള പരിക്കുകൾ ബാധിച്ച് ഒാർത്തോപീഡിക് സർജൻമാരെ കാണാനെത്തുന്നവരുടെ എണ്ണം വർധിക്കുകയാണ്.
ലക്ഷണങ്ങൾ
കഴുത്തുവേദന, കൈമുട്ട് വേദന, കണൈങ്ക, കൈപ്പത്തി, വിരൽ വേദന എന്നിവയാണ് പൊതുവെയുള്ള ലക്ഷണങ്ങൾ. കൈത്തണ്ട, കൈപ്പത്തി, വിരലുകൾ എന്നിവിടങ്ങളിൽ തരിപ്പും വിറയലും അനുഭവപ്പെടുന്നതും പൊതുവായ ലക്ഷണമാണ്.
കാരണങ്ങളും പ്രതിരോധ മാർഗങ്ങളും
സെൽഫി എൽബോ- സെല്‍ഫിയെടുക്കുമ്പോള്‍ മിക്കസമയത്തും കൈകള്‍ പരമാവധി നീട്ടി മുകളിലേക്ക് ഉയര്‍ത്തിപ്പിടിച്ചിരിക്കും. ഇതുവഴി കൈക്കുഴക്കും കൈമുട്ടിനും ഉണ്ടാകുന്ന സമ്മർദമാണ് സെൽഫി എൽബോക്ക് കാരണം. കൈമുട്ടിലെ സ്നായുക്കൾക്ക് ഇൗ സമ്മർദമേൽപിക്കുന്ന ആഘാതം വേദനക്ക് കാരണമാകുന്നു. അമിതമായുള്ള സെൽഫികളുടെ എണ്ണം കുറക്കുകയാണ് ഇൗ രോഗത്തിനുള്ള ഏക പ്രതിവിധി. സെൽഫി സ്റ്റിക്ക് ഉപയോഗിക്കുന്നത് കുറച്ചുകൂടി നന്നാകും. സെൽഫി സ്റ്റിക്ക് ഉപയോഗിക്കുേമ്പാൾ ശരീരത്തിൽനിന്ന് അകറ്റിപിടിക്കാൻ ശ്രദ്ധിക്കുക. ടെക്സ്റ്റിങ് തമ്പ് -തള്ളവിരൽ അമിതമായി ഉപയോഗിക്കുന്നത് വഴിയുണ്ടാകുന്ന അസുഖമാണ് ടെക്സ്റ്റിങ് തമ്പ്. അമിതമായി ടെക്സ്റ്റ് മെസേജുകൾ അയക്കുന്നവർക്കും ഗെയിം കളിക്കുന്നവർക്കുമാണ് ഇൗ പ്രശ്നം കണ്ടുവരുന്നത്. വിരലിന് അടിയിലെ പേശിക്ക് സ്ഥിരമായ ക്ഷയം സംഭവിക്കുന്നതിനാൽ ദീർഘനാൾ നീളുന്ന വേദനയാണ് ഇതിെൻറ ഫലമായി സംഭവിക്കുക. ഇൗ രോഗത്തിെൻറ ഫലമായി ചിലപ്പോൾ ഞരമ്പിനു വരെ തകരാർ സംഭവിക്കുകയും ചെയ്യും.
മരുന്ന്, ഒക്യുപേഷനൽ തെറപ്പി, ഇൻജക്ഷൻ എന്നിവയാണ് സാധാരണ ഇൗ അസുഖത്തിനുള്ള ചികിത്സ. തീവ്രതക്ക് അനുസരിച്ച് ചിലപ്പോൾ ശസ്ത്രക്രിയതന്നെ വേണ്ടിവന്നേക്കും. ടെക്സ്റ്റിങ്ങിനും ഗെയിമിങ്ങിനുമിടയിൽ ഇടവേളയെടുക്കുകയാണ് ഇതിനു പരിഹാര മാർഗം. ഫോൺ ഉപയോഗിക്കുേമ്പാൾ ഇടക്കിടെ വിരലുകളും കൈത്തണ്ടയും വിടർത്തുകയും ചുരുക്കുകയും വേണം. കൈകളിൽ െഎസ് വെക്കുന്നതും തണുത്ത വെള്ളത്തിൽ കഴുകുന്നതും നല്ലതായിരിക്കും. ടെക്സ്റ്റ് നെക്ക് -സ്മാർട്ട്ഫോണും കൈയിൽ പിടിച്ച് ഏറെ നേരം തല കുമ്പിട്ടും തല പിന്നിലേക്ക് വെച്ചുമൊക്കെ ഇരിക്കുന്നവരിലാണ് ഇൗ രോഗം കാണുന്നത്. തല സാധാരണപോലെ വെക്കുേമ്പാൾ ഏതാണ്ട് നാലര കിലോ മുതൽ അഞ്ചര കിലോ വരെ ഭാരമാണ് കഴുത്തിലെ പേശികളിൽ ചെലുത്തുന്നത്. എന്നാൽ, സാധാരണ സ്ഥാനത്തുനിന്ന് രണ്ടു മുതൽ മൂന്ന് സെൻറീമീറ്റർ വരെ മുന്നിലേക്ക് ആക്കി ഇരിക്കുേമ്പാൾ തലയുടെ ഭാരം സാധരണയിൽനിന്ന് ഏതാണ്ട് ആറിരട്ടിയോളം വർധിക്കുന്നു. കഴുത്തിന് തീവ്രമായ വേദനയാണ് ഇതുവഴി ഉണ്ടാവുക.
കഴുത്തിെൻറ ശക്തിയും അയവും വർധിപ്പിക്കുന്നതിനുള്ള വ്യായാമങ്ങൾ ചെയ്യുക. സ്മാർട്ട്ഫോണുകളും മറ്റ് ഉപകരണങ്ങളും ഉപയോഗിക്കുേമ്പാൾ ശരിയായ രീതിയിൽ ഇരിക്കുക. ഫോൺ കണ്ണിെൻറ തലത്തിൽ പിടിക്കുക. ഇടക്കിടെ ഇടവേളകൾ എടുക്കുക. നേരെ എഴുന്നേറ്റ് നിൽക്കുന്നതും ചലന വ്യായാമങ്ങൾ ചെയ്യുന്നതും ഗുണം ചെയ്യും. എല്ലാവർക്കുമായുള്ള നിർദേശങ്ങൾ- ഫോൺ സ്ക്രീനിൽ നോക്കിയിരിക്കുന്ന സമയം കുറക്കുക. സെൽഫിയെടുക്കുന്നതിനും ടെക്സ്റ്റ് മെസേജുകൾ അയക്കുന്നതിനും രണ്ട് കൈകളും മാറിമാറി ഉപയോഗിക്കുക. ഒരേയിരിപ്പ് ഇരിക്കാതെ ചലന വ്യായാമങ്ങൾ ചെയ്യുന്നതാണ് ഏറ്റവും നല്ല വഴി. മണിക്കൂറുകൾ ഇടവിട്ട് ഇത്തരം വ്യായാമങ്ങൾ ചെയ്യുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.