മസ്കത്ത്: ദേശീയ വിമാന കമ്പനിയായ ഒമാൻ എയറും യൂറോപ്പിലെ ഏറ്റവും വലിയ വിമാന കമ്പ നിയായ ലുഫ്താൻസയുമായുള്ള സഹകരണം വിപുലമാക്കുന്നു. അഞ്ച് യൂറോപ്യൻ നഗരങ്ങളെ കൂ ടി ഇരു കമ്പനികളും തമ്മിലുള്ള കോഡ്ഷെയർ പട്ടികയിൽ ഉൾപ്പെടുത്താനാണ് ധാരണയായത്. വിമാന കമ്പനികൾ തങ്ങൾക്ക് സർവിസില്ലാത്ത പ്രദേശങ്ങളിലേക്ക് മറ്റു വിമാന കമ്പനികളുമായി സഹകരിച്ച് സർവിസ് ഏർപ്പെടുത്തുന്ന നടപടിയാണ് കോഡ്ഷെയർ. ധാരണപ്രകാരം മസ്കത്തിൽനിന്ന് മ്യൂണിച്ചിലേക്കോ ഫ്രാങ്ക്ഫർട്ടിലേക്കോ ഒമാൻ എയർ വിമാനത്തിൽ പോകുന്നവർക്ക് അവിടെനിന്ന് ലുഫ്താൻസയുടെ വിമാനത്തിൽ ആംസ്റ്റർഡാം, ഡബ്ലിൻ, ഹെൽസിങ്കി, ഒസ്ലോ, വാർസാ എന്നീ യൂറോപ്യൻ നഗരങ്ങളിലേക്ക് ലുഫ്താൻസയുടെ വിമാനത്തിൽ പോകാൻ കഴിയും.
ഒക്ടോബർ 27 മുതലാണ് പുതുക്കിയ ധാരണപ്രകാരമുള്ള സർവിസുകൾ ആരംഭിക്കുക. യൂറോപ്പിലെ പ്രമുഖ വാണിജ്യ-സാംസ്കാരിക-ചരിത്ര നഗരങ്ങളായ അഞ്ചിടങ്ങളിലേക്കമുള്ള ടിക്കറ്റുകൾ ഒമാൻ എയർ വെബ്സൈറ്റ് വഴിയോ ട്രാവൽ ഏജൻറ് വഴിയോ മറ്റ് ഒൗട്ട്ലെറ്റുകൾ വഴിയോ ബുക്ക് ചെയ്യാൻ കഴിയും. ഉപഭോക്താക്കൾക്ക് കൂടുതൽ തെരഞ്ഞെടുപ്പിന് അവസരങ്ങൾ നൽകുന്നതാണ് കോഡ്ഷെയർ ധാരണകളെന്ന് ഒമാൻ എയർ സി.ഇ.ഒ അബ്ദുൽ അസീസ് അൽ റൈസി പറഞ്ഞു. ബിസിനസ്-വിനോദ സഞ്ചാരികൾക്ക് ഒമാനിലേക്കും പുറത്തേക്കുമുള്ള യാത്രകൾ അത് എളുപ്പമാക്കുന്നു. ഒമാൻ എയർ അതിഥികൾക്ക് കൂടുതൽ യൂറോപ്യൻ രാജ്യങ്ങളിലേക്ക് യാത്രാസൗകര്യം ലഭ്യമാക്കുന്നതിൽ സന്തോഷമുണ്ടെന്നും സി.ഇ.ഒ പറഞ്ഞു. 2017ലാണ് ഇരു വിമാന കമ്പനികളും ആദ്യമായി കോഡ്ഷെയർ ധാരണയിൽ ഏർപ്പെടുന്നത്. ബ്രസൽസ്, വിയന, പ്രേഗ്, മഡ്രിഡ്, ബാഴ്സലോണ എന്നിവിടങ്ങളായിരുന്നു ആദ്യ ഘട്ട ധാരണയിൽ ഉൾപ്പെടുത്തിയിരുന്ന നഗരങ്ങൾ. പുതിയ ധാരണയോടെ കോഡ്ഷെയറിങ് നഗരങ്ങളുടെ എണ്ണം 12 ആയി ഉയർന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.