മസ്കത്ത്: മസ്കത്ത് ഗവർണറേറ്റിലെ പൊതുപാർക്കുകളിൽ സൈക്കിളുകൾക്കും മോേട്ടാർ സ ൈക്കിളുകൾക്കും മസ്കത്ത് നഗരസഭ നിരോധം ഏർപ്പെടുത്തി. പാർക്കുകളിലെത്തുന്നവർക്ക് സൈക്കിളുകൾ അപകട സാധ്യതയുയർത്തുന്നുണ്ട്. ഇതോടൊപ്പം സന്ദർശകർക്കുണ്ടാക്കുന്ന ശല്യവും അസൗകര്യവും മുൻനിർത്തിയാണ് നടപടിയെന്നും ഇതു സംബന്ധമായി മസ്കത്ത് നഗരസഭ പുറത്തിറക്കിയ വിശദീകരണത്തിൽ പറയുന്നു.
പാർക്കുകളിലെ ചെടികൾക്കും പച്ചപ്പുകൾക്കും നാശമുണ്ടാക്കുന്നത് തടയൽ നിരോധത്തിെൻറ ലക്ഷ്യമാണെന്നും സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന വാർത്തകൾക്കുള്ള വിശദീകരണമായി മസ്കത്ത് നഗരസഭ അറിയിച്ചു. 32/97 പ്രാദേശിക ഉത്തരവ് പ്രകാരം നടപ്പിലാക്കിയതാണ് തീരുമാനം. ഖുറം നാച്വറൽ പാർക്കിൽ മാത്രമാണ് ഇൗ നിരോധം ബാധകമല്ലാതിരിക്കുക. ഇവിടെ നഗരസഭയുടെ മേൽനോട്ടത്തിൽ സൈക്കിളുകൾ വാടകക്ക് നൽകുന്ന സംവിധാനം ആരംഭിച്ചിട്ടുണ്ട്. ഒമാനി ചെറുകിട-ഇടത്തരം കമ്പനിയാണ് ഇതു നടത്തുന്നത്. സന്ദർശകരുടെ സുരക്ഷ ഉറപ്പ് വരുത്തുന്ന രീതിയിൽ എല്ലാ നിയന്ത്രണങ്ങളോടെയും ഇവിടെ സൈക്കിൾ സവാരിക്ക് പ്രത്യേക പാത ഒരുക്കിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.