റെസിഡൻറ് കാർഡ് പുതുക്കാത്ത കമ്പനികൾക്കെതിരെ നടപടിയെടുക്കും

മ​സ്ക​ത്ത്: വി​ദേ​ശി ജീ​വ​ന​ക്കാ​രു​ടെ ​െറ​സി​ഡ​ൻ​റ് കാ​ർ​ഡു​ക​ൾ പു​തു​ക്കാ​ത്ത ക​മ്പ​നി​ക​ൾ​ക്കെ​തി​രെ ന​ട​പ​ടി​യെ​ടു​ക്കു​മെ​ന്ന്​ മാ​ന​വ വി​ഭ​വ​ശേ​ഷി മ​ന്ത്രാ​ല​യം. ഇ​ത്ത​രം ക​മ്പ​നി​ക​ൾ​ക്കാ​യു​ള്ള എ​ല്ലാ സേ​വ​ന​ങ്ങ​ളും റ​ദ്ദാ​ക്കു​മെ​ന്ന്​ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. കാ​ലാ​വ​ധി ക​ഴി​ഞ്ഞ് 30 ദി​വ​സ​ത്തി​നു​ള്ളി​ലാ​ണ്​ വി​ദേ​ശി ജീ​വ​ന​ക്കാ​രു​ടെ ​െറ​സി​ഡ​ൻ​റ് കാ​ർ​ഡ് പു​തു​ക്കേ​ണ്ട​ത്. പു​തു​ക്കാ​ത്ത പ​ക്ഷം ജീ​വ​ന​ക്കാ​രെ നാ​ട്ടി​ലേ​ക്ക് തി​രി​ച്ച​യ​ക്ക​ണം. ഇ​ങ്ങ​നെ ചെ​യ്യാ​ത്ത സ്ഥാ​പ​ന​ങ്ങ​ൾ​ക്കും ക​മ്പ​നി​ക​ൾ​ക്കും മ​ന്ത്രാ​ല​യ​ത്തി​ൽ​നി​ന്ന് ഒ​രു സേ​വ​ന​വും ല​ഭ്യ​മാ​യി​രി​ക്കു​ക​യി​ല്ലെ​ന്നാ​ണ്​ മ​ന്ത്രി​ത​ല ഉ​ത്ത​ര​വ് 90/2013 പ്ര​കാ​രം മാ​ന​വ വി​ഭ​വ​ശേ​ഷി മ​ന്ത്രാ​ല​യം പു​റ​പ്പെ​ടു​വി​ച്ച ഉ​ത്ത​ര​വി​ൽ പ​റ​യു​ന്ന​ത്.

പ്ര​ഖ്യാ​പ​നം വ​ന്ന്​ ഒ​രു മാ​സ​ത്തി​നു​ള്ളി​ൽ ഇ​ത്ത​രം ക​മ്പ​നി​ക​ൾ നി​യ​മം ന​ട​പ്പാ​ക്കി​യി​രി​ക്ക​ണം. അ​ല്ലാ​ത്ത​പ​ക്ഷം ക​മ്പ​നി​ക​ൾ​ക്ക്​ സേ​വ​ന​ങ്ങ​ൾ ല​ഭി​ക്കി​ല്ല. ക​മ്പ​നി​ക​ൾ ജീ​വ​ന​ക്കാ​ർ​ക്ക് ന​ൽ​കാ​നു​ള്ള ശ​മ്പ​ളം മു​ഴു​വ​നാ​യി ന​ൽ​കു​ക​യും ലേ​ബ​ർ കാ​ർ​ഡ് പു​തു​ക്കു​ക​യും വേ​ണം. അ​ല്ലെ​ങ്കി​ൽ ഇ​ത്ത​രം വി​ദേ​ശി ജീ​വ​ന​ക്കാ​രെ ലേ​ബ​ർ​കാ​ർ​ഡ് ഇ​ല്ലാ​തെ​ത്ത​ന്നെ നാ​ട്ടി​ലേ​ക്ക് അ​യ​ക്ക​ണം. വി​ദേ​ശി ജീ​വ​ന​ക്കാ​ർ​ക്ക് മു​ഴു​വ​ൻ ശ​മ്പ​ള​വും ന​ൽ​കി​യ​താ​യി വ്യ​ക്​​ത​മാ​ക്കു​ന്ന ക​ത്തും മ​ന്ത്രാ​ല​യ​ത്തി​ന് ന​ൽ​ക​ണം. ശ​മ്പ​ള കു​ടി​ശ്ശി​ക ന​ൽ​കാ​ത്ത ക​മ്പ​നി​ക​ൾ​ക്കും സ്ഥാ​പ​ന​ങ്ങ​ൾ​ക്കു​മെ​തി​രെ ന​ട​പ​ടി​യെ​ടു​ക്കും. ജീ​വ​ന​ക്കാ​ർ​ക്ക് ശ​മ്പ​ള കു​ടി​ശ്ശി​ക ന​ൽ​കാ​നു​ള്ള ക​മ്പ​നി​ക​ൾ കൃ​ത്യ​സ​മ​യ​ത്തു​ത​ന്നെ അ​വ ന​ൽ​ക​ണ​മെ​ന്നും പ്ര​സ്താ​വ​ന​യി​ലു​ണ്ട്.

എ​ണ്ണ​വി​ല കു​റ​ഞ്ഞ​തി​നെ തു​ട​ർ​ന്ന് നി​ല​നി​ൽ​ക്കു​ന്ന സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി ഒ​മാ​നി​ലെ നി​ര​വ​ധി ക​മ്പ​നി​ക​ളെ​യും സ്ഥാ​പ​ന​ങ്ങ​ളെ​യും പ്ര​തി​കൂ​ല​മാ​യി ബാ​ധി​ച്ചി​ട്ടു​ണ്ട്. സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി മൂ​ലം നി​ര​വ​ധി ക​മ്പ​നി​ക​ൾ​ക്ക്​ ശ​മ്പ​ളം ന​ൽ​കാ​ൻ ക​ഴി​യു​ന്നി​ല്ല. അ​തോ​ടൊ​പ്പം നി​ര​വ​ധി ജീ​വ​ന​ക്കാ​രു​ടെ ലേ​ബ​ർ കാ​ർ​ഡു​ക​ൾ പു​തു​ക്കാ​നും ക​ഴി​യു​ന്നി​ല്ല. അ​തി​നാ​ൽ, നി​ര​വ​ധി േപ​ർ ക​മ്പ​നി​ക​ളി​ൽ േജാ​ലി ചെ​യ്യാ​നോ നാ​ട്ടി​ൽ േപാ​വാ​നോ ക​ഴി​യാ​തെ വി​ഷ​മി​ക്കു​ന്നു​ണ്ട്. ഇ​തി​െൻറ വെ​ളി​ച്ച​ത്തി​ലാ​ണ് അ​ധി​കൃ​ത​ർ ശ​ക്ത​മാ​യ ന​ട​പ​ടി​യു​മാ​യി മു​ന്നോ​ട്ട് പോ​വു​ന്ന​ത്. പു​തി​യ ഉ​ത്ത​ര​വി​െൻറ വെ​ളി​ച്ച​ത്തി​ൽ ലേ​ബ​ർ കാ​ർ​ഡ് പു​തു​ക്കാ​ൻ ക​ഴി​യാ​ത്ത ജീ​വ​ന​ക്കാ​രെ നാ​ട്ടി​ല​യ​ക്കാ​നു​ള്ള സൗ​ക​ര്യം കൂ​ടി​യാ​ണ് മ​ന്ത്രാ​ല​യം ഉ​ണ്ടാ​ക്കു​ന്ന​ത്.

Tags:    
News Summary - oman-oman news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.