മസ്കത്ത്: എട്ട് ഗവർണറേറ്റുകളിലായുള്ള 17 വിലായത്തുകൾക്ക് ഉപകാരപ്പെടുന്ന രീത ിയിൽ രാജ്യത്തെ ജല വിതരണ ശൃംഖല വ്യാപിപ്പിക്കാൻ ജല പൊതു അതോറിറ്റി (ദിയാം) ഒരുങ്ങുന്നു . താമസ, വാണിജ്യ, വ്യവസായ സർക്കാർ മേഖലകളിലുള്ള 10,797 സ്ഥാപനങ്ങൾക്ക് പുതിയ പദ്ധതികള ുടെ ഗുണഫലം ലഭിക്കും.
പുതിയ ജല കണക്ഷന് അപേക്ഷിക്കുന്ന സ്വദേശികളുടെ എണ്ണത്തിൽ കാര്യമായ വർധനവുണ്ടായതായി ‘ദിയാം’ പ്രസ്താവനയിൽ അറിയിച്ചു. തങ്ങളുടെ പ്രദേശത്തെ ജലത്തിെൻറ ദൗർലഭ്യമാണ് ഇതിന് കാരണം. ഇതിൽ കൂടുതൽ പേരും അധിക പണം നൽകി ടാങ്കർലോറികളിൽ ലഭിക്കുന്ന ജലത്തെയാണ് ആശ്രയിക്കുന്നതെന്നും ദിയാം പ്രസ്താവനയിൽ അറിയിച്ചു.
ജലവിതരണ ശൃംഖലകൾക്ക് ആവശ്യമായ ചെലവിലേക്ക് അപേക്ഷകരുടെ വിഹിതവും ഉൾപ്പെടുത്താനുള്ള തീരുമാനത്തിലാണ് നിരവധി അപേക്ഷകൾക്ക് ‘ദിയാം’ അനുമതി നൽകിയത്. പുതിയ ജല വിതരണ ശൃംഖലകൾ സ്ഥാപിക്കുന്നതിന് സർക്കാർ വിഹിതവും ബാങ്ക് വായ്പയും ലഭിക്കുന്നതിന് പ്രയാസം അനുഭവിക്കുന്ന സാഹചര്യത്തിലായിരുന്നു ഇൗ തീരുമാനം. മജ്ലിസുശ്ശൂറ അംഗങ്ങളും വിവിധ നഗരസഭ കൗൺസിൽ അംഗങ്ങളുമായും മറ്റും നടത്തിയ യോഗങ്ങളിൽ ചർച്ച ചെയ്തത് പ്രകാരമാണ് ഇൗ തീരുമാനം കൈക്കൊണ്ടത്. ചില അപേക്ഷകർ പദ്ധതിയുടെ ചെലവിലേക്ക് ആയിരക്കണക്കിന് റിയാൽ നൽകാമെന്ന് സമ്മതിച്ചപ്പോൾ ചിലർ പണം നൽകണമെന്നറിഞ്ഞതോടെ അപേക്ഷ പിൻവലിച്ചു. ഇത് പണം നൽകാമെന്ന് സമ്മതിച്ചവർക്ക് അമിതഭാരം വരുത്തുന്ന സാഹചര്യമുണ്ടായതോടെ വിവിധ മേഖലകളിൽ തുടർ യോഗങ്ങൾ നടന്നു.
ഇതിൽ അപേക്ഷകർ പദ്ധതികൾക്ക് ന്യായമായ വിഹിതം നൽകേണ്ടതുണ്ടെന്ന് വിവിധ വാലിമാരും ശൂറ അംഗങ്ങളും നഗരസഭ കൗൺസിൽ അംഗങ്ങളും ഉണർത്തി. ഇതോടെ പിൻവലിച്ചവർ അപേക്ഷകൾ വീണ്ടും സമർപ്പിച്ചു. പദ്ധതിയുടെ ആദ്യഘട്ടം മൊത്തം 53,985 ഉപഭോക്താക്കൾക്ക് ഉപകാരപ്പെടും. രണ്ടാം ഘട്ടം വൈകാതെ പ്രഖ്യാപിക്കും. വാണിജ്യ, വ്യവസായ, സർക്കാർ മേഖലകളിലെ ഉപഭോക്താക്കൾ കണക്ഷൻ നൽകുേമ്പാൾ മുഴുവൻ പണവും നൽകണം. അധികഭാരം ഒഴിവാക്കി നൽകുന്നതിെൻറ ഭാഗമായി ഗാർഹിക ഉപഭോക്താക്കൾ പണം 70 മാസങ്ങൾ കൊണ്ട് അടച്ചാൽ മതിയെന്നും ‘ദിയാം’ അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.