മസ്കത്ത്: ഒമാനിലെ ഏറ്റവും വലിയ വിനോദസഞ്ചാര സീസണായ ഖരീഫ് കാലത്തെ വരവേൽക്കാൻ ദോഫാർ ഗവർണറേറ്റ് ഒരുങ്ങുന്നു. ജൂൺ 21നാണ് ഗൾഫിലെ ‘കേരള’ത്തിൽ മഴക്കാല സീസൺ തുടങ് ങുക. ദൈവത്തിെൻറ സ്വന്തം നാടിെൻറ മണ്ണും മനവും കുളിർപ്പിച്ച് മഴയെത്തുേമ്പാൾ കടലിനിപ് പുറം സലാലയുടെ മനസ്സും തണുക്കും. വരണ്ടുണങ്ങിയ പ്രദേശങ്ങളെ നനയിപ്പിച്ച് അധികം വൈകാതെ ഇവിടെയും മഴ എത്തും. മൂന്നുമാസം നീളുന്ന ഖരീഫ് സീസണിൽ പുതുമഴ മനം നിറഞ്ഞ് ആസ്വദിക്കാൻ സ്വദേശികളായ നിരവധി പേർ ജബലുകൾ കയറും. ഗൾഫ് നാടുകളിൽ സലാലക്ക് മാത്രം സ്വന്തമായുള്ള ഇടവേളകളില്ലാതെ പെയ്യുന്ന മഴ ആസ്വദിക്കാൻ ഒമാനിൽ നിന്നും അയൽരാജ്യങ്ങളിൽ നിന്നും വിദേശികളും ധാരാളമായി എത്തും.
ഒമാനിലെ വടക്കൻ ഭാഗങ്ങൾ വേനലിൽ ചുട്ടുെപാള്ളുന്ന ഇൗ സമയത്ത് ദോഫാർ ഗവർണറേറ്റിൽ ഖരീഫ് മഴക്ക് സ്വാഗതമോതി അന്തരീക്ഷ താപനില താഴ്ന്നുതുടങ്ങിയിട്ടുണ്ട്. പർവത മേഖലകളിൽ ഒറ്റപ്പെട്ട പച്ചപ്പും ദൃശ്യമാണ്. മലനിരകളുടെ മുകൾ ഭാഗങ്ങൾ താഴ്ന്ന മേഘങ്ങളാലും മൂടപ്പെട്ടിട്ടുണ്ട്. ഖരീഫ് മഴയും അനുബന്ധമായുള്ള സലാല ടൂറിസം ഫെസ്റ്റിവലും സഞ്ചാരികൾക്ക് അവിസ്മരണീയമാക്കാനുള്ള ഒരുക്കത്തിലാണ് ടൂറിസം മന്ത്രാലയവും ദോഫാർ നഗരസഭയും. ഇൗ വർഷം വലിയ പെരുന്നാൾ അവധിക്കാലത്ത് സലാലയിലേക്ക് സഞ്ചാരികളുടെ വലിയ ഒഴുക്കുണ്ടാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഖരീഫ് സീസണെ വരവേൽക്കുന്നതിെൻറ ഭാഗമായി ടൂറിസം മന്ത്രാലയവും സ്വകാര്യ സ്ഥാപനവും സംയുക്തമായി ഒരു മണിക്കൂർ നീളുന്ന സൈക്കിൾ റാലി നടത്തി. സലാലയിലെ ഖുത്ത് ഹംരാനിൽ നിന്ന് ആരംഭിച്ച റാലി ഹവാന സലാല മരീനയിലാണ് അവസാനിച്ചത്.
ഹോട്ട് എയർ ബലൂൺ ഫെസ്റ്റിവലായിരിക്കും സീസണിലെ മറ്റൊരു പ്രധാന ആകർഷണം. ഒമാനിൽ ഇതാദ്യമായാണ് ഇത്തരത്തിൽ ഫെസ്റ്റിവൽ സംഘടിപ്പിക്കുന്നത്. ഒരു ബലൂണിൽ അഞ്ചു മുതൽ 10 വരെ പേർക്ക് കയറാൻ സാധിക്കും. 500 ബൈസയായിരിക്കും നിരക്ക്. സലാല െഎൻ സഹൽനൂത്തിലായിരിക്കും ബലൂൺ ഫെസ്റ്റിവൽ നടക്കുക. അടുത്തയാഴ്ച മുതൽ വിമാന കമ്പനികൾ സലാലയിലേക്ക് കൂടുതൽ സർവിസുകൾ ആരംഭിക്കും. മസ്കത്തിൽ നിന്നും ദുബൈയിൽ നിന്നും കൂടുതൽ സർവിസുകൾ ഉണ്ടാകും. റോഡ് സുരക്ഷ ഉറപ്പാക്കാനും നടപടികൾ എടുത്തതായി ഗതാഗത വാർത്തവിനിമയ മന്ത്രാലയം അറിയിച്ചു. ആദം -തുംറൈത്ത് ഇരട്ടപ്പാത പദ്ധതിയിൽ ഹൈമ വരെ നീളുന്ന ആദ്യ ഘട്ടത്തിലെ 180 കിലോമീറ്റർ ഭാഗം ഗതാഗതത്തിന് തുറന്നുകൊടുത്തിട്ടുണ്ട്.
ദോഫാർ മേഖലയിലേക്കും തിരിച്ചുമുള്ള സഞ്ചാരികളുടെ സുരക്ഷിത യാത്രക്ക് ഇത് സഹായകരമാകുമെന്നാണ് പ്രതീക്ഷ. എ.ടി.എമ്മുകളുടെ പ്രവർത്തനക്ഷമത ഉറപ്പാക്കാൻ നടപടിയെടുത്തിട്ടുണ്ട്. ഒപ്പം വൃത്തിയുള്ള വിശ്രമ മുറികൾ ലഭ്യമാക്കുന്നതടക്കം ക്രമീകരണങ്ങൾ ഖരീഫ് കാലത്തിെൻറ ഒരുക്കം വിലയിരുത്താൻ നടന്ന യോഗങ്ങളിൽ ചർച്ച ചെയ്തിരുന്നു. സലാല ടൂറിസം ഫെസ്റ്റിവൽ നടക്കുന്ന ഇത്തീനിലെ ഫെസ്റ്റിവൽ മൈതാനിയിൽ ദോഫാർ നഗരസഭയുടെ നേതൃത്വത്തിൽ നവീകരണ പ്രവർത്തനങ്ങൾ നടന്നുവരുകയാണ്. ഗവർണറേറ്റിലെ ഉൾപ്രദേശങ്ങളിലെ റോഡുകളുടെയടക്കം അറ്റകുറ്റപ്പണികളും നവീകരണവും പൂർത്തിയായി. ഫെസ്റ്റിവലിെൻറ ഭാഗമായ പരിപാടികൾ സലാല, തഖാ, മിർബാത്ത് എന്നിവിടങ്ങളിൽ സംഘടിപ്പിക്കുന്നതിനും പദ്ധതിയുണ്ട്. സംഹറം ടൂറിസ്റ്റ് വില്ലേജിൽ ഡോൾഫിൻ ഷോയും ഉണ്ടാകും. സലാല ഫെസ്റ്റിവലിെൻറ ഭാഗമായി വിവിധ വിലായത്തുകൾക്കായുള്ള മത്സരങ്ങളും ഉണ്ടാകും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.