സലാല: സലാലയിൽനിന്ന് ഇന്ത്യയടക്കം അന്താരാഷ്ട്ര ലക്ഷ്യസ്ഥാനങ്ങളിലേക്കുള്ള സർ വിസ് പരിഗണനയിലാണെന്ന് സലാം എയർ സി.ഇ.ഒ ക്യാപ്റ്റൻ മുഹമ്മദ് അഹമ്മദ് അറിയിച്ച ു. ഇന്ത്യൻ ഉപഭൂഖണ്ഡമടക്കം വിവിധ നഗരങ്ങളിലേക്കുള്ള സർവിസുകൾ ആരംഭിക്കുന്നതിെൻറ സാധ്യതകൾ പരിശോധിച്ചുവരുകയാണ്. അതത് രാജ്യങ്ങളിൽനിന്നുള്ള ബന്ധപ്പെട്ട അധികൃതരുടെ അനുമതിക്ക് അനുസരിച്ചായിരിക്കും ഇക്കാര്യത്തിൽ അന്തിമ തീരുമാനമെന്നും സലാലയിലെ സലാം എയറിെൻറ ആദ്യ സെയിൽസ് ഒാഫിസിെൻറ ഉദ്ഘാടന ചടങ്ങിനെത്തിയ സി.ഇ.ഒ പ്രാദേശിക ദിനപത്രത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
ഇൗ വർഷം കൂടുതൽ അന്താരാഷ്ട്ര നഗരങ്ങളിലേക്ക് സർവിസ് തുടങ്ങും. സലാലയിൽനിന്ന് അബൂദബിയിലേക്കും കുവൈത്തിലേക്കും സർവിസ് ആരംഭിക്കും. സലാലയിൽനിന്ന് സുഹാറിലേക്കുള്ള സർവിസ് താൽക്കാലികമായി നിർത്തിവെച്ചിരിക്കുകയാണ്. വൈകുന്നേരങ്ങളിൽ പ്രകാശം കുറവായതാണ് പ്രശ്നം. ഇൗ പ്രശ്നം പരിഹരിച്ച് ഏതാനും ആഴ്ചകൾക്കുള്ളിൽ സർവിസ് പുനരാരംഭിക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷയെന്നും സി.ഇ.ഒ പറഞ്ഞു. ദോഫാർ ഗവർണർ സയ്യിദ് മുഹമ്മദ് ബിൻ സുൽത്താൻ അൽ ബുസൈദിയുടെ സാന്നിധ്യത്തിലാണ് സെയിൽസ് ഒാഫിസിെൻറ ഉദ്ഘാടന ചടങ്ങ് നടന്നത്. അൽ മതാർ സ്ട്രീറ്റിൽ ദോഫാർ നഗരസഭയുടെ പുതിയ കെട്ടിടത്തിന് എതിർവശത്തായാണ് സലാം എയറിെൻറ സെയിൽസ് ഒാഫിസ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.