മസ്കത്ത്: വീടിെൻറ ഒരു ഭാഗം മ്യൂസിയത്തിനായി മാറ്റിവെച്ച് ഒമാനി പൗരൻ. ഥാനി ബിൻ സാ ബിത് റാബിഅ അൽ ഗെയ്ലാനി എന്ന 47കാരനാണ് ‘അയ്ഹാം’ എന്ന പേരിൽ സൂറിൽ മ്യൂസിയം നടത്തുന ്നത്. പുരാതന കപ്പൽ മാതൃക, നൂറിലധികം കരകൗശല വസ്തുക്കൾ തുടങ്ങിയവ ഉൾക്കൊള്ളുന്നതാണ് മ്യൂസിയം.
രാജ്യത്തിെൻറ പൈതൃകം കാത്തുസൂക്ഷിക്കുന്നതിൽ താൻ വളരെ തൽപരനാണെന്ന് ഥാനി ബിൻ സാബിത് പറഞ്ഞു. ആയുധങ്ങൾ, പാത്രങ്ങൾ, ചെമ്പുകലങ്ങൾ, പുരാതന കെട്ടിട സാമഗ്രികൾ തുടങ്ങി ചില വസ്തുക്കൾ തനിക്ക് പിതാമഹനിൽനിന്നും പിതാവിൽനിന്നും പാരമ്പര്യമായി ലഭിച്ചതാണ്. നിരവധി സുഹൃത്തുക്കളും മ്യൂസിയത്തിലേക്ക് സംഭാവന നൽകി. ഭാവിതലമുറക്കുവേണ്ടി പൂർവികർ നൽകിയ പുരാവസ്തു പൈതൃകം കാത്തുസൂക്ഷിക്കുകയാണ് മ്യൂസിയത്തിെൻറ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.