സലാല: സലാല ഇൻഡസ്ട്രിയൽ ഏരിയയിൽ ആരോഗ്യ മാനദണ്ഡങ്ങൾ പാലിക്കാത്തതിന് ദോഫാർ നഗരസഭ 25 കടകൾ പൂട്ടിച്ചു. നഗരസഭ നടത്തിയ പരിശോധന കാമ്പയിനെ തുടർന്നായിരുന്നു നടപടി. സലാലയിലെ നഗരഭംഗി വർധിപ്പിക്കുന്നതിനും ശുചിത്വം കാത്തുസൂക്ഷിക്കുന്നതിനുമുള്ള നഗരസഭയുടെ പ്രയത്നങ്ങളുടെ ഭാഗമായി ശുചീകരണ കാമ്പയിനും സംഘടിപ്പിച്ചു. താമസകേന്ദ്രങ്ങളും തെരുവുകളും ശുചീകരിച്ചു. താമസക്കാരും സന്ദർശകരും മാലിന്യം അലക്ഷ്യമായി വലിച്ചെറിയരുതെന്നും നിശ്ചിത പെട്ടികളിൽ നിക്ഷേപിക്കണമെന്നും അധികൃതർ പറഞ്ഞു. നിയമലംഘനം ശ്രദ്ധയിൽ െപട്ടാൽ 1771 നമ്പറിൽ വിവരമറിയിക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.