മസ്കത്ത്: ഒമാനിൽ ഒരാൾക്ക് െഡങ്കിപ്പനി കണ്ടെത്തിയതായി ആരോഗ്യ മന്ത്രാലയം അറിയിച് ചു. െഡങ്കിപ്പനി പകർത്തുന്ന കൊതുകായ ഇൗഡിസ് ഇൗജിപ്തിയെ സീബിൽ കെണ്ടത്തിയതായും അധികൃതർ വ്യക്തമാക്കി. െഡങ്കിപ്പനി പ്രാദേശികമായി പകർന്നതാണെന്ന് മനസ്സിലാക്കിയതിെൻറ അടിസ്ഥാനത്തിൽ രോഗം പരത്തുന്ന ഇൗഡിസ് ഇൗജിപ്തി കൊതുകിനെ കണ്ടെത്താൻ ആരോഗ്യ മന്ത്രാലയം അധികൃതർ സീബിൽ സർവേ സംഘടിപ്പിച്ചിരുന്നു. ഡെങ്കി ബാധിച്ചയാൾ രാജ്യത്തിന് പുറത്തേക്ക് പോയിരുന്നില്ലെന്ന് വ്യക്തമായിരുന്നു. ഇതിനാലാണ് പ്രാദേശികമായി രോഗം പടർന്നതിനുള്ള സാധ്യത പരിഗണിക്കപ്പെട്ടത്.
നിരവധി വൈറൽ രോഗങ്ങൾ പരത്തുന്ന കൊതുകാണ് ഇൗഡിസ് ഇൗജിപ്തിയെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. െഡങ്കിപ്പനിക്ക് പുറമെ പീതജ്വരം, സികരോഗം എന്നിവ പരത്തുന്നത് ഇവയാണ്. ഇൗഡിസ് ഇൗജിപ്തി കൊതുകിനെ നിയന്ത്രിക്കാനുള്ള ശ്രമത്തിൽ സ്വദേശികളും വിദേശികളും പങ്കാളികളാകണമെന്ന് ആരോഗ്യ മന്ത്രാലയം അധികൃതർ ആവശ്യപ്പെട്ടു. കൊതുകുകൾ മുട്ടയിടുന്നതും െപരുകുന്നതും തടയാൻ ജനങ്ങൾ സഹകരിക്കണം. ഇൗ വിഷയത്തിൽ വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നതിൽനിന്ന് വിട്ടുനിൽക്കണം. വിശ്വാസ്യയോഗ്യമായ േകന്ദ്രങ്ങളിൽനിന്ന് മാത്രമേ വിവരങ്ങൾ സ്വീകരിക്കാൻ പാടുള്ളൂവെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.