മസ്കത്ത്: 48ാം ദേശീയദിനത്തിെൻറ ഭാഗമായി സുൽത്താനും ഒമാനും ആദരമർപ്പിച്ച് മലയാ ളി പുറത്തിറക്കിയ ഗാനം ശ്രദ്ധേയമാകുന്നു. ഗാലയിലെ സുബൈർ ഫർണിഷിങ്ങിൽ ജോലി ചെയ്യുന്ന തൃശൂർ തൃപ്രയാർ ചെമ്മാപ്പിള്ളി സ്വദേശി അക്ബർ മുഹമ്മദ് രചനയും സംഗീതവും നിർവഹിച്ചിരിക്കുന്ന ‘ഒമാനെ സലാം’ എന്ന ഗാനം ആലപിച്ചിരിക്കുന്നത് യാസിർ ആണ്. ഒമാെൻറ മനോഹരമായ പ്രകൃതിഭംഗികൾ നിറഞ്ഞ വിഡിയോയുടെ പശ്ചാത്തലത്തിൽ തയാറാക്കിയ ഗാനം സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി ഷെയർ ചെയ്യപ്പെടുന്നുണ്ട്.
ആറു കൊല്ലത്തിലധികമായി അക്ബർ ഒമാനിൽ പ്രവാസിയാണ്. ഇത്രയുംനാളിലെ ജീവിതത്തിൽ കണ്ട ഇൗ നാടിെൻറ നന്മകളും ഗാനം പുറത്തിറക്കാൻ പ്രേരണയായതായി അക്ബർ പറയുന്നു. ‘ഒമാനെ സലാ’മിെൻറ അറബിക് പതിപ്പ് പുറത്തിറക്കാനുള്ള ഒരുക്കത്തിലാണ് ചിത്രകാരൻ കൂടിയായ അക്ബർ. പെൻസിൽ ഡ്രോയിങ്ങിലൂടെ വരക്കുന്ന സുൽത്താെൻറ ചിത്രങ്ങളും ഒമാെൻറ കാഴ്ചകളുമെല്ലാം ഫോേട്ടായെടുത്ത് ഫ്രെയിം ചെയ്ത് സുഹൃത്തുക്കൾക്ക് സമ്മാനമാക്കി നൽകലും അക്ബറിെൻറ പതിവാണ്. ഇതിന് ഒരുമാസം 14 റിയാലോളം ശമ്പളത്തിൽനിന്ന് മാറ്റിെവക്കുന്നുണ്ട്. 45ാം ദേശീയദിനത്തിൽ സുൽത്താെൻറ പടുകൂറ്റൻ ചിത്രം തയാറാക്കിയും അക്ബർ ശ്രദ്ധേയനായിരുന്നു. 10 മീറ്റർ നീളവും അഞ്ച് മീറ്റർ നീളവുമുള്ള ഡ്രോയിങ് പേപ്പറിൽ ഏറെ സമയമെടുത്താണ് അന്ന് കൂറ്റൻ ചിത്രം തയാറാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.