മസ്കത്ത്: കേരളത്തിൽ സി.പി.എമ്മും ബി.ജെ.പിയും വെച്ചുപുലർത്തുന്നത് പകയുടെയും വിദ്വേഷത്തിെൻറയും രാഷ്ട്രീയമെന്ന് കെ.പി.സി.സി അധ്യക്ഷൻ എം.എം. ഹസൻ. ആക്രമോത്സുകത മുഖമുദ്രയായ ബി.ജെ.പിയോടും ആർ.എസ്.എസിനോടും അതേരീതിയിൽ തിരിച്ചടിക്കുന്ന സി.പി.എം നയം അവരെ ശക്തിപ്പെടുത്താൻ മാത്രമാണ് ഉതകുക. അക്രമത്തിൽനിന്ന് വേറിട്ട സമീപനത്തിലൂടെ മാത്രമേ ബി.ജെ.പിയുടെ കേരളത്തിെല അജണ്ട തകർക്കാൻ കഴിയൂ. മതനിരപേക്ഷ ശക്തികളുമായി ചേർന്ന് വർഗീയ ഫാഷിസ്റ്റുകൾക്കെതിരെ പോരാട്ടമാണ് കോൺഗ്രസ് ലക്ഷ്യമിടുന്നത്.
രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ കോൺഗ്രസിെൻറ നേതൃത്വത്തിലുള്ള നീക്കം ഇതിന് മുന്നോടിയാണ്. അക്രമത്തെ അക്രമംകൊണ്ട് നേരിടാതെ ബി.ജെ.പിയുടെ ഫാഷിസ്റ്റ് അജണ്ട ജനങ്ങൾക്ക് മുന്നിൽ തുറന്നുകാണിക്കുകയാണ് വേണ്ടതെന്ന് ഒ.െഎ.സി.സി നാഷനൽ കമ്മിറ്റി സംഘടിപ്പിച്ച ഇഫ്താറിൽ പെങ്കടുക്കാൻ മസ്കത്തിലെത്തിയ ഹസൻ വാർത്തസമ്മേളനത്തിൽ പറഞ്ഞു.
എൽ.ഡി.എഫ് സർക്കാറിെൻറ കഴിഞ്ഞ ഒരു വർഷത്തെ ഭരണം വിലയിരുത്തി മാർക്കിട്ടാൽ പാസ്മാർക്ക് പോലും നൽകാൻ കഴിയില്ല. ജനങ്ങൾക്ക് ഗുണകരമായ ഒന്നും കഴിഞ്ഞ ഒരു വർഷത്തിനിടെ സംഭവിച്ചിട്ടില്ല. ഏത് സർക്കാർവന്നാലും ജനങ്ങളുടെ ജീവിതഭാരം കുറക്കാൻ നടപടിയെടുക്കും. എന്നാൽ, പാലിന് വിലകൂട്ടുകയും വെള്ളക്കരം കൂട്ടുകയും റേഷൻ സ്തംഭിപ്പിക്കുകയും ചെയ്ത് ജനങ്ങളുടെ ജീവിതഭാരം കൂട്ടുകയാണ് പിണറായി സർക്കാർ ചെയ്തത്. ഒരു വർഷത്തിനകം എടുത്തുപറയത്തക്ക ഒരു വികസന പ്രവർത്തനവും നടന്നിട്ടുമില്ല. പബ്ലിസിറ്റി മാത്രമാണ് സർക്കാറിെൻറ ഉന്നവും നേട്ടവും.
പരിസ്ഥിതിദിനത്തിെൻറ ഭാഗമായി ഒരുകോടി വൃക്ഷത്തൈകൾ നടുന്നതിന് രണ്ടുകോടി രൂപയുടെ പരസ്യമാണ് സർക്കാർ നൽകിയതെന്നും എം.എം ഹസൻ പറഞ്ഞു.
യു.ഡി.എഫിെൻറ മദ്യനയം പൂർണമായും അട്ടിമറിച്ചതിനെതിരെ ശക്തമായ പ്രക്ഷോഭം നടത്തും. ഇൗ മാസം 15ന് എല്ലാ നിയോജക മണ്ഡലങ്ങളിലും സായാഹ്ന ജനസദസ്സുകൾ സംഘടിപ്പിക്കും. ഷിബു ബേബി ജോണിേൻറത് വ്യക്തിപരമായ അഭിപ്രായമാണ്. മുരളീധരെൻറ അഭിപ്രായങ്ങളും വളച്ചൊടിക്കപ്പെട്ടു. സാമൂഹിക വിപത്തുകൾക്കെതിരെ തീരുമാനമെടുക്കുേമ്പാൾ ഏത് പാർട്ടിയിലും വ്യത്യസ്ത അഭിപ്രായങ്ങൾ പതിവാണ്. എന്നാൽ, പാർട്ടിയുടെ ഒറ്റക്കെട്ടായുള്ള പോരാട്ടത്തിന് ഇൗ ഭിന്നാഭിപ്രായങ്ങൾ തടസ്സമല്ല. കെ. കരുണാകരൻ നിയമിച്ച ഉദയഭാനു കമീഷൻ റിപ്പോർട്ടിെൻറ ശിപാർശകളുടെ തുടർച്ചയാണ് യു.ഡി.എഫ് കൈകൊണ്ട മദ്യനയം.
ഘട്ടംഘട്ടമായി മദ്യലഭ്യത കുറക്കുക എന്ന നയത്തിെൻറ ഭാഗമായാണ് ഇത് നടപ്പാക്കിയത്. ഇതിെൻറ തുടർന്ന് 43 ശതമാനത്തിെൻറ കുറവാണ് മദ്യ ഉപഭോഗത്തിൽ ഉണ്ടായത്. കുറ്റകൃത്യങ്ങളുടെ നിരക്കും റോഡപകട നിരക്കും കുറഞ്ഞു. ടൂറിസം മേഖലയെ ബാധിക്കും, വരുമാനം കുറയും എന്നീ പ്രചാരണങ്ങളിൽ വീഴാതെയാണ് യു.ഡി.എഫ് ബാറുകൾ പൂട്ടാൻ നടപടിയെടുത്തത്. ഇതേ തുടർന്ന് മദ്യലോബിയാണ് ബാർകോഴ കേസുണ്ടാക്കിയത്. സർക്കാറിനെ അട്ടിമറിച്ചാൽ തങ്ങൾ അധികാരത്തിൽ എത്തുേമ്പാൾ പൂട്ടിയ ബാറുകൾ തുറക്കാൻ അനുവദിക്കാമെന്നായിരുന്നു എൽ.ഡി.എഫ് വാഗ്ദാനം. ‘വോട്ടിന് പകരം ഷാപ്പ്’ എന്ന മുമ്പ് നൽകിയ വാഗ്ദാനമാണ് എൽ.ഡി.എഫ് ഇപ്പോൾ നടപ്പിലാക്കുന്നതെന്നും എം.എം. ഹസൻ പറഞ്ഞു.
വിദേശ രാജ്യങ്ങളിലെ കോൺഗ്രസ് പോഷക സംഘടനയായ ഒ.െഎ.സി.സിയുടെ പ്രവർത്തനം കൂടുതൽ ശക്തമാക്കുമെന്ന് എം.എം. ഹസൻ പറഞ്ഞു. ഇതിെൻറ ഭാഗമായി ഒ.െഎ.സി.സി ഭാരവാഹികളുടെ കൺവെൻഷൻ ജൂലൈ 14ന് തിരുവനന്തപുരത്ത് ചേരും. പ്രവാസികളുടെ പ്രശ്നങ്ങൾ നേരിടുന്നതിന് കേന്ദ്ര, സംസ്ഥാന സർക്കാറുകളിൽ സമ്മർദം ചൊലുത്തുന്നതടക്കം തീരുമാനങ്ങൾ യോഗത്തിലുണ്ടാകും. പുനസംഘടനയും അംഗത്വവിതരണവുമടക്കം വിഷയങ്ങളും ഇൗ കൺവെൻഷനിൽ ചർച്ച ചെയ്യും. ഒ.െഎ.സി.സി നാഷനൽ പ്രസിഡൻറ് സിദ്ദിഖ് ഹസൻ, ജനറൽ സെക്രട്ടറി എൻ.ഒ. ഉമ്മൻ എന്നിവരും വാർത്തസമ്മേളനത്തിൽ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.