മസ്കത്ത്: ടാക്സി സേവനങ്ങൾക്ക് നിശ്ചയിച്ച നിരക്കിൽ മാറ്റം വരുത്തുന്നതിനെതിരെ ടാക്സി ആപ് ഓപറേറ്റർമാർക്ക് മുന്നറിയിപ്പുമായി ഒമാൻ ഗതാഗത-വാർത്തവിനിമയ- വിവര സാങ്കേതിക വകുപ്പ്. ടാക്സി സേവനങ്ങൾ നിയന്ത്രിക്കുന്ന ലൈസൻസുള്ള സ്മാർട്ട് ആപ്ലിക്കേഷനുകൾ നടത്തുന്ന എല്ലാ കമ്പനികൾക്കും മുന്നറിയിപ്പ് നൽകിയ ഗതാഗത-വാർത്തവിനിമയ- വിവര സാങ്കേതിക വകുപ്പ് (എം.ടി.സി.ഐ.ടി), ഔദ്യോഗികമായി നിശ്ചയിച്ച ടാക്സി നിരക്കുകൾ കൃത്യമായി പാലിക്കണമെന്ന് കമ്പനി ഓപറേറ്റർമാരോട് നിർദേശിച്ചു. അനിയന്ത്രിതമായി നിരക്കുവ്യത്യാസങ്ങൾ വരുത്തുന്നത് അനീതിപരമാണെന്ന് മന്ത്രാലയം ചൂണ്ടിക്കാട്ടി.
ഇത് ഉപഭോക്താക്കൾക്ക് പ്രയാസം സൃഷ്ടിക്കുകയും സർവിസ് മാർഗരേഖകളുടെ വിശ്വാസ്യത തകർക്കുകയും ചെയ്യും. മന്ത്രാലയത്തിന്റെ മുൻകൂർ അനുമതിയില്ലാതെ നിരക്കുകളിൽ മാറ്റം വരുത്തുന്നത് നിയമലംഘനമാണെന്നും അത്തരം വിഷയങ്ങൾ ശ്രദ്ധയിൽപെട്ടാൽ ആവശ്യമായ നിയമനടപടികൾ സ്വീകരിക്കുമെന്നും അധികൃതർ അറിയിച്ചു.
ഒമാനിൽ പ്രവർത്തിക്കുന്ന എല്ലാ ടാക്സി ആപ് പ്ലാറ്റ്ഫോമുകൾക്കും ഈ മുന്നറിയിപ്പ് ബാധകമാണ്. മിനിമം-മാക്സിമം കൂലി നിരക്കുകൾ, സർജ്ചാർജ്, വൈകിയ യാത്ര ഫീസ് മുതലായ ഘടകങ്ങൾക്കും മാറ്റം വരുത്തുന്നതിനു മുമ്പ് മന്ത്രാലയ അനുമതി നിർബന്ധമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.