മസ്കത്ത്: രാജ്യത്ത് എണ്ണച്ചോർച്ചയോ അതുമായി ബന്ധപ്പെട്ട മറ്റ് ജലമലിനീകരണങ്ങളോ ഉണ്ടായാൽ ജലഗുണനിലവാരവുമായി ബന്ധപ്പെട്ട സർക്കാർ അതോറിറ്റികൾ നൽകുന്ന ഔദ്യോഗിക വിവരങ്ങളെയും നിർദേശങ്ങളെയും പിന്തുടരണമെന്ന് ഒമാൻ മനുഷ്യാവകാശ കമീഷൻ (ഒ.എച്ച്.ആർ.സി) പൊതുജനങ്ങളോട് അഭ്യർഥിച്ചു.
എണ്ണച്ചോർച്ച കുടിവെള്ള സ്രോതസ്സുകളെയോ ചുറ്റുമുള്ള പരിസ്ഥിതിയെയോ ബാധിക്കുന്ന ഘട്ടങ്ങളിൽ, സാമൂഹിക മാധ്യമങ്ങളിലൂടെയോ മറ്റോ പ്രചരിക്കുന്ന സ്ഥിരീകരിക്കാത്ത വാർത്തകളെ വിശ്വസിക്കരുതെന്നും ഔദ്യോഗികമായി പുറപ്പെടുവിക്കുന്ന മാർഗനിർദേശങ്ങൾ മാത്രം പിന്തുടരണമെന്നും ഒമാൻ മനുഷ്യാവകാശ കമീഷൻ ഓർമിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.