കുവൈത്ത് സിറ്റി: ഫഹാഹീലിലെ വ്യാവസായിക മേഖലയിലും വാണിജ്യ കേന്ദ്രങ്ങളിലും ശക്തമായ പരിശോധന. താമസ-തൊഴിൽ നിയമങ്ങൾ ലംഘിച്ച 68 പേരെയും പിടികിട്ടാപ്പുള്ളികളായ ആറുപേരെയും പരിശോധനക്കിടെ അറസ്റ്റു ചെയ്തു.
ആഭ്യന്തര മന്ത്രാലയവും പബ്ലിക് അതോറിറ്റി ഓഫ് മാൻപവറും സംയുക്തമായാണ് നടപടികൾ സ്വീകരിച്ചത്.
ആർട്ടിക്കിൾ 18 ലംഘിച്ച 36 പേരെയും, ആർട്ടിക്കിൾ 20 ലംഘിച്ച 30 പേരെയും, ആർട്ടിക്കിൾ 20 പ്രകാരം പിടികിട്ടാപ്പുള്ളികളായ ആറുപേരെയും, ആർട്ടിക്കിൾ 14, ആർട്ടിക്കിൾ 22 എന്നിവ ലംഘിച്ച ഓരോരുത്തരെയും വീതം അറസ്റ്റ് ചെയ്തു. അറസ്റ്റിലായ എല്ലാവർക്കുമെതിരെ ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറുന്നതിനുള്ള നിയമപരവും ഭരണപരവുമായ നടപടികൾ സ്വീകരിച്ചു.
മനുഷ്യ ഉപഭോഗത്തിന് അനുയോജ്യമല്ലാത്ത ഭക്ഷണം പ്രദർശിപ്പിക്കുകയും വിൽക്കുകയും ചെയ്തതിന് ജഹ്‌റ ഗവർണറേറ്റിലെ അഞ്ച് ഭക്ഷ്യ സ്ഥാപനങ്ങൾ പൂട്ടുകയും 40 നിയമലംഘനങ്ങൾ രേഖപ്പെടുത്തുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.