ഇന്ത്യൻ സോഷ്യൽ ക്ലബ് ഒമാന്റെ നേതൃത്വത്തിൽനടന്ന സ്വാതന്ത്ര്യദിനാഘോഷചടങ്ങിൽ അംബാസഡർ പ്രശാന്ത് പിസെ പ​ങ്കെടുത്തപ്പോൾ

സ്വാതന്ത്ര്യദിനാഘോഷവുമായി ഇന്ത്യൻ സോഷ്യൽ ക്ലബ് ഒമാൻ

മസ്‌കത്ത്: ദേശസ്നേഹവും സാംസ്കാരിക വൈവിധ്യവും സംഗീതവും ഐക്യബോധവും സമന്വയിച്ച സായാഹ്നത്തിൽ ഇന്ത്യൻ സോഷ്യൽ ക്ലബ് ഒമാൻ ഇന്ത്യയുടെ 80-ആം സ്വാതന്ത്ര്യദിനം വിപുലമായി ആഘോഷിച്ചു. ഒമാനിലെ ഇന്ത്യൻ സമൂഹത്തിലെ നിരവധിപേർ പങ്കെടുത്ത ചടങ്ങിൽ ഇന്ത്യൻ അംബാസഡർ പ്രശാന്ത് പിസെ മുഖ്യാതിഥിയായി. കിരൺ അഷാർ, ഡോ. മുഹമ്മദ് അലി, അഫ്താബ് പട്ടേൽ, മോഹ്നിഷ് ബെൽ എന്നിവരടക്കം വിവിധ മേഖലകളിലെ പ്രമുഖരും സമൂഹത്തിലെ വിശിഷ്ട വ്യക്തികളും ചടങ്ങിൽ സന്നിഹിതരായി. ഐ.എസ്.സി ചെയർമാൻ സുഹൈൽ ഖാൻ സ്വാഗതം പറഞ്ഞു.

 

ഇന്ത്യൻ സോഷ്യൽ ക്ലബ് ഒമാന്റെ നേതൃത്വത്തിൽനടന്ന സ്വാതന്ത്ര്യദിനാഘോഷത്തിൽ കേരള വിഭാഗം അവതരിപ്പിച്ച നൃത്ത പരിപാടി

സാമൂഹിക സേവന-ജീവകാരുണ്യ പ്രവർത്തനങ്ങളിലെ ശ്രദ്ധേയമായ സംഭാവനകൾ പരിഗണിച്ച് ബൽവിന്ദർ സിംഗിന് ‘ഇന്ത്യൻ ഓഫ് ദി ഇയർ’ പുരസ്കാരം ചടങ്ങിൽ സമ്മാനിച്ചു.കഴിഞ്ഞ ഏതാനും പതിറ്റാണ്ടുകളായി ഒമാനിലെ താഴെത്തട്ടിലുള്ള സമൂഹങ്ങളുടെ ക്ഷേമത്തിനായി നിസ്വാർത്ഥമായി പ്രവർത്തിച്ചുവരുന്ന ബൽവിന്ദർ സിംഗിന്റെ സേവനങ്ങളെ ചടങ്ങിൽ അനുമോദിച്ചു.ഒമാനിലെ ഇന്ത്യൻ സമൂഹത്തിന്റെ സാംസ്കാരിക വൈവിധ്യവും കലാപരമായ കഴിവുകളും പ്രകടമാക്കുന്ന നിരവധി പരിപാടികൾ ആഘോഷത്തിന്റെ ഭാഗമായി അരങ്ങേറി.

 

ഇന്ത്യൻ സ്കൂൾ മസ്കത്തിൽ നടന്ന സ്വാതന്ത്ര്യദിനാഘോഷചടങ്ങിൽനിന്ന്

ഇന്ത്യൻ സോഷ്യൽ ക്ലബ് ഒമാനിലെ 16 ഭാഷാ വിഭാഗങ്ങൾ വിവിധ സംസ്ഥാനങ്ങളുടെയും പ്രദേശങ്ങളുടെയും തനത് സംസ്കാരവും കലാരൂപങ്ങളും പ്രതിനിധീകരിക്കുന്ന നാടോടി-സാംസ്കാരിക പരിപാടികൾ അവതരിപ്പിച്ചു. വിവിധ ഭാഷകളും പ്രദേശങ്ങളും പാരമ്പര്യങ്ങളും ഒരേ വേദിയിൽ അണിനിരന്നതോടെ ‘വൈവിധ്യത്തിൽ ഏകത്വം’ എന്ന ഇന്ത്യയുടെ സന്ദേശം ആഘോഷത്തിന്റെ പ്രധാന സവിശേഷതയായി.

ഐ.എസ്.സി. കലാകാരന്മാരുടെ കൂട്ടായ്മയായ ‘രംഗ്രേസ്’ ഒരുക്കിയ ചിത്രപ്രദർശനവും ചടങ്ങിന് കലാപരമായ മാനം നൽകി. ജോയിന്റ് ജനറൽ സെക്രട്ടറി മനോജ് റാനഡെ നന്ദി പറഞ്ഞു.

Tags:    
News Summary - Indian Social Club Oman Celebrates Independence Day

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.