Posted On
date_range Updated On
date_range ശർഖിയയിൽ മലകയറ്റത്തിനിടെ പരിക്കേറ്റ സ്വദേശിയെ ഹെലികോപ്റ്ററിൽ രക്ഷപ്പെടുത്തി
മസ്കത്ത്: ഒമാനിലെ ശർഖിയ ഗവർണറേറ്റിലെ പർവതമേഖലയിൽ മലകയറ്റത്തിനിടെ പരിക്കേറ്റ് കുടുങ്ങിയ സ്വദേശിയെ റോയൽ ഒമാൻ പോലീസ് എയർ വിംഗ് രക്ഷപ്പെടുത്തി. ട്രക്കിങ്ങിനിടെ കുടുങ്ങിക്കിടന്ന ഇയാൾക്ക് അടിയന്തിര വൈദ്യസഹായം ആവശ്യമായി വരികയായിരുന്നു.
അപകടവിവരമറിഞ്ഞ് അതിവേഗം കുതിച്ചെത്തിയ രക്ഷാപ്രവർത്തകർ ഇയാളെ മലമുകളിൽ നിന്ന് എയർലിഫ്റ്റ് ചെയ്ത് സുരക്ഷിതമായി താഴെയിറക്കി. പ്രാഥമിക ശുശ്രൂഷകൾക്ക് ശേഷം വിദഗ്ധ ചികിൽസക്കായി മസ്കത്തിലെ കൗല ഹോസ്പിറ്റലിലേക്ക് മാറ്റിയതായി റോയൽ ഒമാൻ പോലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.