മസ്കത്ത്: എണ്ണവില വർധനവിെൻറ കരുത്തിൽ രാജ്യത്തെ മൊത്ത ആഭ്യന്തര ഉൽപാദനത്തിൽ ക ുതിപ്പ്. വിപണിവില അടിസ്ഥാനമാക്കിയുള്ള മൊത്ത ആഭ്യന്തര ഉൽപാദനത്തിൽ (നോമിനൽ ജി.ഡി.പി) കഴിഞ്ഞവർഷം 12.3 ശതമാനത്തിെൻറ വളർച്ചയാണ് രേഖപ്പെടുത്തിയതെന്ന് ഒമാൻ സെൻട്രൽ ബാങ്കിെൻറ കണക്കുകൾ വ്യക്തമാക്കുന്നു. മുൻ വർഷം 7.3 ശതമാനം വളർച്ച രേഖപ്പെടുത്തിയ സ്ഥാനത്താണിത്. പെട്രോളിയം മേഖലയിൽ 37.1 ശതമാനത്തിെൻറയും പെട്രോളിയം ഇതര മേഖലയിൽ 2.9 ശതമാനത്തിെൻറയും വർധനവാണ് ഇക്കാലയളവിൽ ഉണ്ടായത്.
നോമിനൽ ജി.ഡി.പിയിലെ ഹൈഡ്രോ കാർബൺ മേഖലയുടെ മാത്രം പങ്കാളിത്തം 35.5 ശതമാനമാണ്. 2017ൽ ഇത് 29 ശതമാനമായിരുന്നു. ഉൽപാദന നിയന്ത്രണത്തിെൻറ ഫലമായി ക്രൂഡോയിൽ വിലയിലുണ്ടായ വർധനവാണ് ജി.ഡി.പിയിലെ ഉയർച്ചക്ക് കാരണം. എണ്ണമേഖലയിലെ ആശ്രിതത്വം കുറച്ച് സാമ്പത്തിക വൈവിധ്യവത്കരണം ഉൗർജിതമാക്കുന്നതിന് സർക്കാറും അനുബന്ധ സംവിധാനങ്ങളും ഉൗർജിതമായ പ്രവർത്തനങ്ങൾ നടത്തിവരുകയാണെന്ന് റിപ്പോർട്ട് പറയുന്നു. ഇതുവഴി ഇടത്തരം മുതൽ ദീർഘകാലാടിസ്ഥാനത്തിൽ സുസ്ഥിര വികസനം ഉറപ്പുവരുത്തുകയാണ് ലക്ഷ്യം. പണപ്പെരുപ്പവും പൊതുവെ അപകടകരമല്ലാത്ത സ്ഥിതിയിലാണെന്ന് റിപ്പോർട്ടിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.