മസ്കത്ത്: സഹമിൽ മലയാളികളുടെ ഉടമസ്ഥതയിലുള്ള ഷോപ്പിങ് സെൻററിൽ തീപിടിത്തം. മലപ്പുറം സ്വദേശികളുടെ ഉടമസ്ഥതയിലുള്ള സെൻററിൽ ഞായറാഴ്ച രാത്രി പത്തുമണിയോടെയാണ് തീപിടിത്തമുണ്ടായത്. ഷോർട്ട് സർക്യൂട്ടാണ് കാരണമെന്നറിയുന്നു. ആളപായമോ കാര്യമായ നാശനഷ്ടമോ ഇല്ലാതെ തീയണക്കാൻ കഴിഞ്ഞതായി സിവിൽ ഡിഫൻസ് അധികൃതർ ട്വിറ്ററിൽ അറിയിച്ചു. ഷോപ്പിങ് സെൻററുകൾ തീപിടിത്തം ഒഴിവാക്കാൻ സുരക്ഷാ സംവിധാനങ്ങൾ കാര്യക്ഷമമാക്കണമെന്ന് സിവിൽ ഡിഫൻസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.