ഫിഫ റാങ്കിങ്ങിൽ പിന്നോട്ടടിച്ച് ഒമാൻ
മസ്കത്ത്: ഫിഫ റാങ്കിങ്ങിൽ പിന്നോട്ടടിച്ച് ഒമാൻ. വ്യാഴാഴ്ച പുറത്തുവന്ന പുതിയ റാങ്കിങ്ങിൽ ആറു സ്ഥാനം പിറകോട്ടുപോയി 80ാം സ്ഥാനത്താണ് നിലവിൽ റെഡ് വാരിയേഴ്സ്. ഏഷ്യൻ കപ്പിലെ മോശം പ്രകടനമാണ് ടീമിന് തിരിച്ചടിയായത്. ഗ്രൂപ് ഘട്ടത്തിൽ ഒരുകളിയും ജയിക്കാതെയാണ് ഒമാൻ മടങ്ങിയത്. ഇതിന് പിന്നാലെ കോച്ച് ബ്രാങ്കോ ഇവോകോവിച്ചിനെ പുറത്താക്കി പുതിയ പരിശീലകനെ നിയമിക്കുകയും ചെയ്തു. ചെക്ക് റിപ്പബ്ലിക്കിന്റെ കോച്ചായിരുന്ന ജറോസ്ലാവ് സിൽഹവിയാണ് ഇനി ഒമാന്‍ തന്ത്രം മെനയുക. അതേസമയം, കിരീടം നേടിയ ഖത്തറും റണ്ണറപ്പുകളായ ജോർഡനും റാങ്കിങ്ങിൽ വലിയ നേട്ടമുണ്ടാക്കി. ഖത്തർ 21 സ്ഥാനങ്ങൾ മെച്ചപ്പെടുത്തി റാങ്കിങ്ങിൽ 37ാം സ്ഥാനത്തെത്തി. 15 സ്ഥാനങ്ങൾ പിറകോട്ട് പോയി ഇന്ത്യ 117ലാണ്. ലോകകപ്പ് ജേതാക്കളായ അർജന്റീന തന്നെയാണ് റാങ്കിങ്ങിൽ ഒന്നാമത്. പുതിയ കോച്ചിന് കീഴിൽ പുതിയ കുതിപ്പിനൊരുങ്ങുകയാണ് ഒമാൻ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.