ഉ​ത്സ​വാ​ന്ത​രീ​ക്ഷ​ത്തി​ൽ കോ​ഴി​ക്കോ​ട് മ​ഹോ​ത്സ​വം  ന​ട​ൻ മാ​മു​ക്കോ​യ  ഉ​ദ്​​ഘാ​ട​നം ചെ​യ്​​തു 

സലാല: കോഴിക്കോടി​െൻറ പാരമ്പര്യങ്ങൾക്ക് പ്രവാസമണ്ണിൽ പുതുജീവൻ നൽകി കോഴിക്കോട് സൗഹൃദക്കൂട്ടം (കെ.എസ്.കെ) സലാലയിൽ മഹോത്സവം സംഘടിപ്പിച്ചു. ഇന്ത്യൻ സോഷ്യൽ ക്ലബ് മൈതാനിയിൽ നടന്ന പരിപാടി മലയാളത്തി​െൻറ പ്രിയ നടൻ മാമുക്കോയയാണ് ഉദ്ഘാടനം ചെയ്തത്. കലാകാര​െൻറ മനസ്സിൽ കാലുഷ്യം ഉണ്ടാകില്ലെന്നും അതിനാൽ തന്നെ വിദ്യാഭ്യാസത്തിൽ കലക്ക് പ്രാധാന്യമുണ്ടാകണമെന്നും ഉദ്ഘാടന പ്രസംഗത്തിൽ മാമുക്കോയ പറഞ്ഞു. കെ.എസ്.കെ പ്രസിഡൻറ് കെ.കെ. റഷീദ് അധ്യക്ഷത വഹിച്ച ചടങ്ങിൽ  മൻപ്രീത് സിംഗ്, കബീർ, പ്രദീപ് എന്നിവർ ആശംസകൾ നേർന്നു. പ്രശാന്ത് നായർ ഐ.എ.എസ് വിഡിയോ സന്ദേശം നൽകി. 

കോഴിക്കോടി​െൻറ ചരിത്രവും വർത്തമാനവും വിളിച്ചോതുന്ന വിവിധ കലാപരിപാടികൾ നടന്നു. വി ഫോർ യു കാലിക്കറ്റൻസ് ഗ്രൂപ്പി​െൻറ മിമിക്രിയും സ്കിറ്റുകളും വിവിധ നൃത്തങ്ങളും അരങ്ങേറി. ഡോ. ഷാജി.പി.ശ്രീധർ സ്വാഗതവും എ.പി. കരുണൻ നന്ദിയും പറഞ്ഞു. കോഴിക്കോടൻ ഹലുവ നൽകിയാണ് പരിപാടിയിലേക്ക് അതിഥികളെ സ്വാഗതം ചെയ്തത്.

Tags:    
News Summary - oman events

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.