മസ്കത്ത്: വിദേശതൊഴിലാളികളുടെ റികൂട്ട്മെന്‍റ് നിയന്ത്രിക്കല്‍ കൂട്ടായ സാമൂഹിക ഉത്തരവാദിത്തമാണെന്ന് ഒമാന്‍ ഉപപ്രധാനമന്ത്രി സയ്യിദ് ഫഹദ് ബിന്‍ മഹ്മൂദ് അല്‍ സൈദ്. വര്‍ധിച്ചതോതിലുള്ള വിദേശ തൊഴിലാളികളുടെ റിക്രൂട്ട്മെന്‍റ് തടയാന്‍ രാജ്യത്തെ എല്ലാ മേഖലകളും സ്ഥാപനങ്ങളും ഒരുമിച്ച് പ്രവര്‍ത്തിക്കേണ്ടതുണ്ടെന്നും മന്ത്രിസഭാ കൗണ്‍സില്‍ യോഗത്തില്‍ ഉപപ്രധാനമന്ത്രി പറഞ്ഞു. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലും പരിശീലന കേന്ദ്രങ്ങളിലും പഠനം പൂര്‍ത്തിയാക്കിയിറങ്ങുന്ന സ്വദേശി യുവാക്കള്‍ക്ക് സ്വകാര്യ മേഖലയിലോ സര്‍ക്കാര്‍ മേഖലയിലോ അല്ളെങ്കില്‍ സ്വന്തമായുള്ള സംരംഭങ്ങളിലോ യോഗ്യതക്ക് അനുസരിച്ചുള്ള തൊഴില്‍ ഉറപ്പാക്കാന്‍ ലക്ഷ്യമിട്ടുള്ള പ്രവര്‍ത്തനങ്ങളുടെ വിലയിരുത്തലിനായാണ് യോഗം
ചേര്‍ന്നത്. സ്വദേശികളുടെ കഴിവിനെ ചോദ്യംചെയ്യുന്നത് ഒരു കാരണവശാലും അംഗീകരിക്കില്ളെന്ന് സയ്യിദ് ഫഹദ് പറഞ്ഞു. തൊഴില്‍പരിചയമില്ളെന്ന വാദം ശരിയല്ല്ള. തൊഴിലില്‍ പരിശീലനം ലഭിക്കുന്നതിലൂടെ മാത്രമേ തൊഴില്‍പരിചയം കരസ്ഥമാക്കാന്‍ സാധ്യമാവുകയുള്ളൂവെന്നും ഉപപ്രധാനമന്ത്രി പറഞ്ഞു.
വിവിധ മേഖലകളില്‍ സ്വദേശി യുവാക്കള്‍ക്ക് തൊഴില്‍ ലഭ്യമാക്കാന്‍ സര്‍ക്കാര്‍ കഠിന പരിശ്രമം നടത്തിവരികയാണ്. സാമ്പത്തിക മേഖലയുടെ വൈവിധ്യവത്കരണം വേഗത്തിലാക്കാനും സ്വദേശികള്‍ക്ക് കൂടുതലായി തൊഴില്‍ ലഭ്യമാക്കുന്നതിനുമായി സ്വകാര്യമേഖലയിലെ സ്ഥാപനങ്ങള്‍ക്ക് സര്‍ക്കാര്‍ സാമ്പത്തികമടക്കം എല്ലാ പിന്തുണകളും നല്‍കിവരുന്നുണ്ട്. വിവിധ മേഖലകളില്‍ നിരവധി തൊഴിലവസരങ്ങള്‍ ലഭ്യമാണെന്നത് വ്യക്തമാണ്. സാമ്പത്തിക വളര്‍ച്ചയില്‍ പ്രതീക്ഷയര്‍പ്പിക്കാന്‍ സാധിക്കുന്ന നിരവധി മേഖലകള്‍ ഇനിയുമുണ്ട്. ഈ മേഖലകളിലെല്ലാം ഉത്തരവാദിത്തമുള്ള പ്രവര്‍ത്തനം കാഴ്ചവെക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും സയ്യിദ് ഫഹദ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.