സൂർ: അവതരണത്തിൽ ഗിന്നസ് റെക്കോഡ് ലക്ഷ്യമിട്ട് കുതിക്കുന്ന മഞ്ജുളെൻറ ഏകാംഗനാടകം ‘കൂനൻ’ സൂറിൽ പ്രൗഢ സദസ്സിൽ അവതരിപ്പിച്ചു. സൂർ കേരള സ്കൂളിൽ മലയാളം മിഷൻ ആഭിമുഖ്യത്തിൽ ഒരുക്കിയ നാടകം ആസ്വാദകർക്ക് പുത്തൻ അനുഭവമായി. കൂനെൻറ 1988ാമത് വേദിയായിരുന്നു സൂറിലേത്. മലയാളം മിഷൻ പഠനക്ലാസിലെ കുട്ടികൾ അവതരിപ്പിച്ച കലാപരിപാടികളോടെയാണ് തുടക്കമായത്. തുടർന്ന് മലയാള ഭാഷ, കേരള സംസ്കാരം എന്നീ വിഷയങ്ങളിൽ ആൻസി മനോജ് പ്രഭാഷണം നടത്തി.
തുടർന്ന് മഞ്ജുളനെ ജി.കെ പിള്ള പൊന്നാടയണിയിച്ച് സ്വീകരിക്കുകയും ഇന്ത്യൻ സോഷ്യൽക്ലബ് പ്രസിഡൻറ് ഡോ.രഘുനന്ദനൻ ഉപഹാരം നൽകുകയും ചെയ്തു. ഹസ്ബുള്ള മദാരി, ശ്രീധർ ബാബു, സൈനുദ്ദീൻ കൊടുവള്ളി, മധു നമ്പ്യാർ, നാസർ സാക്കി എന്നിവർ സംസാരിച്ചു. തുടർന്നാണ് നാടകം അരങ്ങേറിയത്. മലയാളം മിഷൻ പ്രവർത്തകരായ സുനീഷ് ജോർജ്, ദിലീപ്, എ.കെ സുനിൽ, നാസർ ഫോക്കസ്, ഹരീഷ് കുമാർ, ദീപ മാധവൻ, സുലജ സൻജീവൻ, അദവിയ റഫീഖ്, മനോജ് കുമാർ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.