മസ്കത്ത്: ഒമാനി ക്രൂഡ്ഒായിലിെൻറ ഏറ്റവും വലിയ ഉപഭോക്താവ് എന്ന ചൈനയുടെ സ്ഥാനത്തിന് ഇളക്കമില്ലെന്ന് കണക്കുകൾ. ഇൗ വർഷം ജനുവരി മുതൽ ജൂലൈ വരെ കാലയളവിൽ ഒമാൻ കയറ്റിയയച്ച 171.90 ദശലക്ഷം ബാരൽ ക്രൂഡോയിലിൽ 132.67 ദശലക്ഷവും ചൈനയിലേക്കാണ് കയറ്റിയയച്ചത്. കഴിഞ്ഞ വർഷവുമായി താരതമ്യപ്പെടുത്തുേമ്പാൾ ഇറക്കുമതിയിൽ ഏഴര ശതമാനത്തിെൻറ കുറവുണ്ടായിട്ടുണ്ടെന്നും കണക്കുകൾ പറയുന്നു. തായ്വാനാണ് രണ്ടാം സ്ഥാനത്തുള്ളത്. 14.38 ദശലക്ഷം ബാരലാണ് ഇക്കാലയളവിൽ തായ്വാെൻറ ഇറക്കുമതി. 2016മായി താരതമ്യപ്പെടുത്തുേമ്പാൾ 20.2 ശതമാനത്തിെൻറ വർധനവുണ്ട്. ദക്ഷിണകൊറിയ, ജപ്പാൻ എന്നിവയാണ് അടുത്ത സ്ഥാനങ്ങളിൽ. ഇന്ത്യയും അമേരിക്കയും ഇൗ വർഷം ഒമാനിൽനിന്ന് ക്രൂഡ് ഇറക്കുമതി ചെയ്തിട്ടുണ്ട്. അതേസമയം, മൊത്തം കയറ്റുമതിയുടെ കണക്കെടുക്കുേമ്പാൾ 9.9 ശതമാനത്തിെൻറ കുറവാണ് കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഉണ്ടായത്.
ഒപെക് രാഷ്ട്രങ്ങളുമായുള്ള ധാരണപ്രകാരം ഒമാൻ ഇൗ വർഷം ജനുവരി മുതൽ പ്രതിദിന ഉൽപാദനത്തിൽ 45,000 ബാരലിെൻറ കുറവുവരുത്തിയതാണ് കയറ്റുമതിയിലെ കുറവിൽ പ്രതിഫലിച്ചത്. ആറു മാസത്തേക്ക് ആദ്യം തീരുമാനിച്ച ഉൽപാദന നിയന്ത്രണം അടുത്ത വർഷം മാർച്ച് വരെ നീട്ടാൻ പിന്നീട് തീരുമാനിച്ചു. സൊഹാർ റിഫൈനറിയുടെ വർധിപ്പിച്ച ശേഷി പ്രവർത്തന സജ്ജമാകുേമ്പാൾ ക്രൂഡോയിൽ കയറ്റുമതിയിൽ വീണ്ടും കുറവുണ്ടാകും. നിലവിൽ പ്രതിദിനം 82,000 ബാരലായ സൊഹാർ റിഫൈനറിയുടെ ശേഷി പുതിയ സംവിധാനങ്ങൾ പ്രവർത്തനക്ഷമമാകുന്നതോടെ 1.98ലക്ഷം ബാരലായി ഉയരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.