Posted On
date_range Updated On
date_range ഒമാന്‍ ക്രിക്കറ്റ് ക്ളബ് ടൂര്‍ണമെന്‍റ് ഫൈനല്‍ മാര്‍ച്ച് മൂന്നിന്
സലാല: ഒമാന്‍ ക്രിക്കറ്റ് ക്ളബ് സലാല സംഘടിപ്പിച്ച സലാല ക്രിക്കറ്റ് ലീഗ് ടൂര്‍ണമെന്‍റിന്‍െറ ഫൈനലില്‍ താബ ട്രേഡിങ്ങും അര്‍ദാഫ് എല്‍.എല്‍.സിയും ഏറ്റുമുട്ടും. കഴിഞ്ഞദിവസം നടന്ന സെമി ഫൈനല്‍ ലീഗ് മത്സത്തില്‍ അല്‍ ത്വര്‍ജ ടിമിനെ 24 റണ്‍സിന് പരാജയപ്പെടുത്തിയാണ് താബ ഫൈനലിലത്തെിയത്.
നൂമാനാണ് മാന്‍ ഓഫ് ദി മാച്ച്. മറ്റൊരു സെമി ലീഗ് മത്സരത്തില്‍ താബയെ പരാജയപ്പെടുത്തിയാണ് അര്‍ദാഫ് എല്‍.എല്‍.സി ഫൈനലിലത്തെിയത്. റുബാബ് അലിയാണ് മാന്‍ ഓഫ് ദി മാച്ച്. സാദയിലെ ഗ്രൗണ്ടിലാണ് മത്സരങ്ങള്‍ നടന്നത്. വിജയികള്‍ക്ക് എസ്. അനില്‍ കുമാറിന്‍െറ നേതൃത്വത്തില്‍ സമ്മാനങ്ങള്‍ നല്‍കി. ഫൈനല്‍ മത്സരത്തില്‍ മസ്കത്ത് ക്രിക്കറ്റ് ക്ളബ് ഭാരവാഹികളും സംബന്ധിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.