മസ്കത്ത്: രാജ്യത്തിെൻറ വിവിധ ഭാഗങ്ങളിൽ മൂന്നു ദിവസമായി ലഭിച്ച കനത്ത മഴക്ക് ശേഷം തണുപ്പ് അനുഭവപ്പെടാൻ തുടങ്ങി. ജബൽ ശംസ്, ജബൽ അഖ്ദർ, ജബൽ സൂറത്ത് എന്നിവിടങ്ങളിലാണ് കനത്ത തണുപ്പ് അനുഭവപ്പെടുന്നത്.മരങ്ങളിലും പാറകളിലും െഎസുകട്ടകൾ കെട്ടിക്കിടക്കുകയാണ്. ഒമാനിൽ ഏറ്റവും കുറഞ്ഞ അന്തരീക്ഷ താപനില അനുഭവപ്പെടുന്നത് ജബൽ ശംസിലാണ്. സമുദ്ര നിരപ്പിൽനിന്ന് 3000ത്തിലധികം മീറ്റർ ഉയരത്തിൽ കിടക്കുന്ന ഇൗ പർവതത്തിൽ മൈനസ് അഞ്ച് ഡിഗ്രിക്ക് താഴെ വരെ താപനില രേഖപ്പെടുത്തി. ഇൗ കുറഞ്ഞ താപനില ഏതാനും ദിവസം കൂടി അനുഭവപ്പെടാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
മനോഹര മലയായ ജബൽ അഖ്്ദറിലും തണുത്ത കാലാവസ്ഥ അനുഭവപ്പെടുന്നു. ജബൽ അഖ്ദറിൽ ഒരു ഡിഗ്രി സെൽഷ്യസ് താപനിലയാണ് അനുഭവപ്പെടുന്നത്. ഇബ്രിയിലെ ജബൽ സൂറത്തിലും ഒരു ഡിഗ്രി സെൽഷ്യസാണ് താപനില. തണുത്ത് മരവിക്കുന്നുവെങ്കിലും തങ്ങൾ തണുപ്പ് പരമാവധി ആസ്വദിക്കുകയാണെന്നാണ് ജബൽ ശംസിലെ താമസക്കാർ പറയുന്നത്. ഇവിടത്തെ കാലാവസ്ഥ വിവരിക്കുന്ന വിഡിയോകൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. മസ്കത്ത് മേഖലയിൽ കഴിഞ്ഞ ദിവസങ്ങളിൽ 19 ഡിഗ്രി െസൽഷ്യസാണ് പകൽ താപനില. കഴിഞ്ഞ വർഷങ്ങളെ അപേക്ഷിച്ച് നല്ല തണുപ്പാണ് രാജ്യത്തിെൻറ വിവിധ ഭാഗങ്ങളിൽ അനുഭവപ്പെടുന്നതെന്ന് താമസക്കാർ പറയുന്നു.
തണുപ്പ് ശക്തമായതോടെ ജബൽ ശംസിലേക്കും ജബൽ അഖ്ദറിലേക്കും സന്ദർശകർ കൂടുതൽ എത്താൻ തുടങ്ങി. തണുപ്പ് ആസ്വദിക്കാനാണ് ഇവർ ഇവിടങ്ങളിൽ എത്തുന്നത്. അതോടെ, ഹോട്ടലുകളിൽ തിരക്ക് ആരംഭിച്ചു. ജബൽ ശംസിെൻറയും ജബൽ അഖ്ദറിെൻറയും വിനോദസഞ്ചാര പ്രാധാന്യം കണക്കിലെടുത്ത് നിരവധി പദ്ധതികൾക്കാണ് സർക്കാർ തുടക്കം കുറച്ചിരിക്കുന്നത്. ഇവിടെ ദശലക്ഷക്കണക്കിന് റിയാലിെൻറ വിനോദസഞ്ചാര പദ്ധതി നിർമാണം പുരോഗമിക്കുകയാണ്. നിരവധി പഞ്ചനക്ഷത്ര േഹാട്ടലുകളും ഇതിൽ ഉൾപ്പെടും. 2020ഒാടെ നിരവധി വിനോദസഞ്ചാര പദ്ധതികൾ പൂർത്തിയാവും. ഇതോടെ, വർഷംതോറും 12 ദശലക്ഷം സന്ദർശകർ ജബൽ അഖ്ദറിലെത്തുമെന്ന് പ്രതീക്ഷിക്കുന്നു. ഒമാൻ വിനോദസഞ്ചാര മേഖലക്ക് വൻ മുതൽക്കൂട്ടാവും ഇൗ പദ്ധതി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.