ബി​ല്ലു​ക​ൾ അ​റ​ബി​യി​ലും വേ​ണ​മെ​ന്ന നി​യ​മം ക​ർ​ക്ക​ശ​മാ​ക്കു​ന്നു 

മസ്കത്ത്: ബില്ലുകളിലെ വിവരങ്ങൾ രണ്ടു ഭാഷയിൽ ഉണ്ടായിരിക്കണമെന്ന നിയമം അധികൃതർ കർശനമാക്കുന്നു. ചില്ലറവ്യാപാര സ്ഥാപനങ്ങളും റസ്റ്റാറൻറുകളും അടക്കമുള്ളവ ഉപഭോക്താവിന് നൽകുന്ന ബില്ലുകൾ അറബിയിലും ഇംഗ്ലീഷിലും ഉണ്ടായിരിക്കണമെന്നാണ് നിബന്ധന. 

 ഏതെങ്കിലും ഒരു ഭാഷയിലാണെങ്കിൽ അത് അറബിയിൽ ആയിരിക്കുകയും വേണം. ഇംഗ്ലീഷിൽ മാത്രം നൽകുന്ന ബില്ലുകൾ സ്വീകാര്യമായിരിക്കില്ല. ഇൗ നിയമം കർക്കശമായി പാലിക്കണമെന്ന് വാണിജ്യ വ്യവസായ മന്ത്രാലയം, ഒമാൻ ചേംബർ ഒാഫ് കോമേഴ്സ് ആൻഡ് ഇൻഡസ്ട്രി, ഉപഭോക്തൃ സംരംക്ഷണ പൊതു അതോറിറ്റി എന്നിവ സ്ഥാപന ഉടമകളോട് ആവശ്യപ്പെട്ടു. ഇതുവഴി ബില്ലിൽ ആശയക്കുഴപ്പം ഉണ്ടാകുന്നതടക്കം പ്രശ്നങ്ങൾ ഒഴിവാകാം. ഉത്തരവ് ലംഘിക്കുന്ന സ്ഥാപനങ്ങൾ നിയമ നടപടികൾക്ക് വിധേയമാകേണ്ടിവരും. നിയമലംഘകരെ കണ്ടെത്താൻ പരിശോധനകൾ ഉൗർജിതമാക്കാൻ അധികൃതർ ഒരുങ്ങുന്നതായും വാർത്തകളുണ്ട്. സാധനങ്ങൾ വാങ്ങിയതിന് തെളിവായി ലഭിക്കുന്ന ബില്ലുകൾ അറബിയിലായിരിക്കണമെന്ന് 2014 ൽ പുറത്തിറങ്ങിയ ഉപഭോക്തൃ സംരക്ഷണ നിയമത്തി​െൻറ ഭേദഗതിയാണ് നിർദേശിക്കുന്നത്. 

66/2014 നമ്പർ പ്രകാരമുള്ള രാജകീയ ഉത്തരവും  നിയമഭേദഗതിയുമായി ബന്ധപ്പെട്ടതാണ്. ഉത്തരവി​െൻറ 15ാം ഖന്ധിക പ്രകാരമാണ് ഉപഭോക്താവ് വാങ്ങുന്ന സാധനത്തി​െൻറയോ സേവനത്തി​െൻറയോ റെസീതിയിലോ ഇൻവോയിസിലോ അറബി ഭാഷയിലുള്ള വിവരണം വേണമെന്ന നിബന്ധനയുള്ളത്. വാങ്ങിയ സാധനമോ സേവനമോ ശരിയായരീതിയിൽ ഉപയോഗിച്ചില്ലെങ്കിൽ ഉപഭോക്താവിനോ ഉപഭോക്താവി​െൻറ വസ്തുവകകൾക്കോ നാശമുണ്ടാക്കാൻ സാധ്യതയുണ്ടെങ്കിൽ അതുസംബന്ധിച്ച മുന്നറിയിപ്പ് അറബിയിലും ഇംഗീഷിലും എഴുതിയിരിക്കണമെന്ന് ഉപഭോക്തൃ നിയമ ഭേദഗതിയുടെ ആർട്ടിക്കിൾ അഞ്ച് നിഷ്കർഷിക്കുന്നു. ഉൽപന്നങ്ങളുടെ ശരിയായ രീതിയിലുള്ള ഉപയോഗത്തിെനാപ്പം കേടുവരുന്നേമ്പാൾ പരിഹാരമാർഗങ്ങളും മുന്നറിയിപ്പിൽ രേഖപ്പെടുത്തിയിരിക്കണം. ഇത് സംബന്ധിച്ച സർക്കുലർ വാണിജ്യസ്ഥാപനങ്ങൾക്ക് ഒരുവർഷം മുമ്പ് നൽകിയിരുന്നതായി അധികൃതർ പറയുന്നു. ഇൗ നിയമം കർശനമായി പാലിക്കണമെന്ന് വ്യാപാര സ്ഥാപനങ്ങളോട് അധികൃതർ ആവശ്യപ്പെടുന്നു. ഖന്ധിക 39 പ്രകാരമാണ് നിയമം ലംഘിക്കുന്നവർക്ക് ശിക്ഷ ലഭിക്കുക.

Tags:    
News Summary - oman bills in arab language

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.